കൊച്ചി: സിറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ സിനഡ് തീരുമാനിച്ചു.ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും. ഡിസംബർ ആദ്യവാരം പുതിയ ആരാധന ക്രമം നടപ്പാക്കും . എറണാകുളം അങ്കമാലി അതിരൂപതയിലെ അടക്കം എതിർപ്പ് തള്ളി ആണ് പുതിയ തീരുമാനം. 10 ദിവസം നീണ്ട് നിന്ന സിനഡ് വർഷകാല സമ്മേളനവും ഇന്ന് സമാപിക്കും. പരിഷ്കരിച്ച ആരാധന ക്രമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാൻ സഭ നേതൃത്വത്തിന് കത്ത് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വർഷകാല സമ്മേളനം വിഷയം ചർച്ച ചെയ്തത്.
കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ നിർദ്ദേശം. പുതിയ ആരാധനാ ക്രമം നിലവിൽ വരുന്നതോടെ കുർബാനയുടെ ദൈർഘ്യം കുറയും. എന്നാൽ പുതിയ പരിഷ്കാരം നടപ്പാക്കരുതെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ സിനഡിനോടും വത്തിക്കാനോടും ആവശ്യപ്പെട്ടിരുന്നു.
കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാതക്രമം ഏകീകരിക്ക്ൽ, എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു.
ഈ വർഷകാല സമ്മേളനത്തിൽ പ്രാർത്ഥന ഏകീകരണം തീരുമാനിക്കാൻ മാർപ്പാപ്പ നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയാണ്, ചങ്ങനാശ്ശേരി അതിരൂപതയിൽ അൾത്താരയ്ക്ക് അഭിമുഖമായും കുർബാന നടക്കുന്നു. ഈ രീതികൾ ഏകോപിപ്പിക്കുകയാണ് ആരാധനാക്രമം ഏകീകരിക്കുന്നതിലൂടെ., ഇനി മുതൽ കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമാകും, പ്രധാന ഭാഗം പൂർണ്ണമായി അൾത്താരയ്ക്ക അഭിമുഖമായി നടക്കും. പ്രാർത്ഥനയുടെ ദൈർഘ്യവും കുറയുകയും പ്രാർത്ഥനാ ജപങ്ങൾ ഒന്നാവുകയും ചെയ്യും. ഡിസംബർ ആദ്യവാരമാകും പുതിയ പരിഷ്കാരം നടപ്പിക്കി തുടങ്ങുക. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാവാസികളും നേരത്തെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അമ്പത് വർഷമായി തുടരുന്ന രീതി മാറ്റാൻ ആകില്ലെന്നാണ് നിലപാട്.
എന്നാൽ സിനഡിൽ പങ്കെടുത്ത ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിറോ മലബാർ സഭയുടെ വർഷകാല സിനഡ് സമ്മേളനത്തിൽ പങ്കെടുത്ത ആണ് ആർച്ച് ബിഷപ് ലിയോ പോൾ ദോ ജിറേല്ലിയുടെതാണ്നിർദ്ദേശം.
തീരുമാനം നടപ്പാക്കാൻ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്നുംഇക്കാര്യത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സിനഡ് സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെത്രാന്മാരും വൈദീകരും ഒരുമനസ്സോടെ ചിന്തിക്കണം. സഭയുടെ നിർദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുർബാന ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത യിലെ വൈദികരെ അടക്കം പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴാണ് വത്തിക്കാൻ ഇക്കാര്യത്തിൽ കർക്കശ നിലപാട് അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.