പിവി അൻവറുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് ഡിഎംകെ; സഖ്യകക്ഷികളിലെ വിമതരെ ഒപ്പം കൂട്ടില്ല

Last Updated:

എംകെ സ്റ്റാലിനുമായി അൻവർ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ വ്യക്തമാക്കി

സിപിഎമ്മുമായി ഇടഞ്ഞ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്ന നിലമ്പൂർ എംഎൽഎ പിവി അൻവറിന് തിരിച്ചടി.പിവി അൻവറുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
സിപിഎമ്മുമായി സഖ്യത്തിലാണ് ഡിഎംകെ. സഖ്യകക്ഷികളിലെ വിമതരെ ഒപ്പം കൂട്ടാൻ സാധിക്കില്ല. സ്റ്റാലിനുമായി അൻവർ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ന്യൂസ് 18നോട് വ്യക്തമാക്കി. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയൽനിന്ന് പുറത്താക്കിയ ഒരാളെ പാർട്ടിയിൽ എടക്കുന്നത് മുന്നണി മര്യാദകളുടെ ലംഘനമാകുമെന്നും ഇളങ്കോവൻ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടക്കുമെന്നും ഇളങ്കോവൻ വ്യക്തമാക്കി.
സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന പിണറായി വിജയനെ പിണക്കാൻ ഡിഎംകെ നേതൃത്വം തയാറായേക്കില്ല എന്നാണ് സൂചന. കഴിഞ്ഞ ദിവസം ചെന്നെയിലെത്തി ഡിഎംകെ നോക്കളുമായി അൻവർ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെവിവരങ്ങൾ പുറത്തു വിടുന്നത് ശരിയല്ലാത്തതിനാൽ മാധ്യമങ്ങളോട് വിശദീകിക്കാൻ തയ്യാറല്ലെന്നും ടികെഎസ് ഇളങ്കോവൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിവി അൻവറുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് ഡിഎംകെ; സഖ്യകക്ഷികളിലെ വിമതരെ ഒപ്പം കൂട്ടില്ല
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement