നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | തിരുവല്ലയില്‍ പതിമൂന്നുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി

  Suicide | തിരുവല്ലയില്‍ പതിമൂന്നുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി

  മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു

  • Share this:
   തിരുവല്ല: തിരുവല്ല(Thiruvalla) നെടുമ്പ്രത്ത് പതിമൂന്നു വയസ്സുകാരി ആറ്റില്‍ച്ചാടി ജീവനൊടുക്കി(Suicide). ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടുന്നത് ചിലര്‍ കണ്ടിരുന്നു.

   നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ആറ്റില്‍ നിന്ന് കരയ്‌ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേവസ്വം ബോര്‍ഡിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് നല്‍കുന്ന അനൗദ്യോഗിക വിവരം.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   Mother Beaten for Property | സ്വത്തിന് വേണ്ടി തൊണ്ണൂറ്റിമൂന്നുകാരിയായ അമ്മയെ ക്രൂരമായി ഉപദ്രവിച്ച് മക്കള്‍

   സ്വത്തിന് വേണ്ടി തൊണ്ണൂറ്റിമൂന്ന് വയസ്സു പ്രായമുള്ള അമ്മയെ മക്കള്‍ ക്രൂരമായി മര്‍ദിച്ചു. മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയാണ് മക്കളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.

   കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിലാണ് സംഭവം നടന്നത്. പത്ത് മക്കളാണ് മീനാക്ഷിയമ്മയ്ക്കുള്ളത്. അതില്‍ മൂന്ന് പേര്‍ നേരത്തെ തന്നെ മരിച്ചിരുന്നു. മരിച്ചു പോയ മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞാണ് നാല് മക്കള്‍ ചേര്‍ന്ന് മീനാക്ഷിയമ്മയെ മര്‍ദിച്ചത്.

   മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലില്‍ ചവിട്ടി പിടിക്കുകയും ചെയ്ത ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റുകയായിരുന്നു. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിച്ചു.

   മക്കളുടെ മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. മക്കള്‍ ബലം പ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നതും മീനാക്ഷിയമ്മയോടുള്ള സംഭാഷണവും മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.

   മീനാക്ഷിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മക്കളായ രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.
   Published by:Jayesh Krishnan
   First published:
   )}