K Rail|പൊള്ളുന്ന മീനസൂര്യനേക്കാൾ ചൂടുള്ള പ്രതിരോധം; തിരുനാവായിൽ കെ റെയിൽ സർവേ താൽക്കാലികമായി നിർത്തിവച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
പല്ലാർ പാടശേഖരത്തിൽ സ്ഥാപിച്ച രണ്ട് കെ റെയിൽ അടയാള കല്ലുകൾ വി എസ് ജോയിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ പിഴുതെറിഞ്ഞു.
മലപ്പുറം: പ്രതിഷേധം കടുത്തതോടെ മലപ്പുറം തിരുനാവായിൽ കെ റെയിൽ (K Rail)സർവേ നിർത്തിവച്ചു. തുടർച്ചയായ മൂന്നാം ദിവസവും അതിശക്തമായ പ്രതിരോധമാണ് തിരുന്നാവായ പല്ലാർ നിവാസികൾ പാടശേഖരത്തിൽ തീർത്തത്. ജനരോഷം കാരണം സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും പോലീസും പിന്തിരിയുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം തന്നെ തിരുനാവായ പഞ്ചായത്തിന്റെ അതിർത്തിയിൽ സർവേ സംഘം എത്തിയിരുന്നു. പക്ഷേ പല്ലാർ പാടശേഖരത്തിൽ അപ്പോൾ തന്നെ ജനങ്ങൾ വലിയ പ്രതിരോധം തീർത്തിരുന്നു. തുടർന്ന് സർവേ നടപടികൾ അവസാനിപ്പിച്ച് മടങ്ങിയ ഉദ്യോഗസ്ഥർ പ്രതിഷേധം കാരണം തിങ്കളാഴ്ചയും എത്തിയില്ല.
Also Read-മുങ്ങിച്ചാകാന്‍ നേരത്ത് തീവ്രവാദികളായ ഞങ്ങളെപ്പോലെയുള്ള ജനങ്ങളാ അവനെ രക്ഷിച്ചത്; ഓര്‍മയുണ്ടോ?
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആണ് വൻ പോലീസ് സന്നാഹത്തോടെ കെ റെയിൽ സർവ്വേ സംഘം പാടശേഖരത്തിൽ എത്തിയത്. പക്ഷേ രാവിലെ എട്ടു മണി മുതൽ തന്നെ സ്ത്രീകളും കുട്ടികളും പ്രായമായവരും യുവാക്കളും എല്ലാവരും അടങ്ങുന്ന വലിയ ഒരു ജനസഞ്ചയം തന്നെ പ്രതിരോധം തീർക്കാൻ ഒരുമിച്ചിരുന്നു.
advertisement

നിർദ്ദിഷ്ട കെ റെയിൽ പാത തിരുനാവായ വരെ നിലവിലെ റെയിൽവേ പാതയ്ക്ക് സമാന്തരമായാണ് വരുന്നത്. തിരുനാവായയിൽ നിന്നും വലത്തോട്ട് ദിശ മാറുന്ന കെ റെയിൽ പാത ഭാരതപ്പുഴയ്ക്ക് കുറുകെ കടന്ന് തവനൂർ ആലങ്കോട് മേഖലകളിലൂടെ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. ഈ ദിശ മാറ്റം കാരണം ഇരുന്നൂറ്റി അമ്പതോളം വീടുകൾക്ക് ഇടയിലൂടെ വേണം സർവേ നടത്തി നിർദിഷ്ട പാതയുടെ സ്ഥാനം കണ്ടെത്താൻ.
advertisement
Also Read-കെറെയില്‍ സമരം: കോഴിക്കോടും ചോറ്റാനിക്കരയിലും പ്രതിഷേധം; കല്ലിടല്‍ മാറ്റി, നട്ടാശ്ശേരിയില്‍ സംഘര്‍ഷം
മലപ്പുറം ജില്ലയിൽ നിർദിഷ്ട പാത കടന്നുപോകുന്ന ഏറ്റവും വലിയ ജനവാസ കേന്ദ്രം കൂടിയാണ് തിരുനാവായ. റെയിൽവേ ലൈനുകൾക്ക് ഇടയിലും ബഫർ സോണിലുമായി ഒട്ടേറെ കുടുംബങ്ങൾ കുടുങ്ങി പോകും എന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. ഇക്കാരണം കൊണ്ടെല്ലാം ജില്ലയിൽ മറ്റെവിടെയും കാണാത്ത അത്ര ശക്തമായ പ്രതിഷേധവും പ്രതിരോധവും ആയിരുന്നു പാടശേഖരത്തിൽ അണിനിരന്നത്. രാവിലെ മുസ്ലിം ലീഗ് എംഎൽഎ എൻ ഷംസുദ്ദീനും പ്രതിഷേധക്കാരെ സന്ദർശിച്ചിരുന്നു.
advertisement

12 മണിയോടെയാണ് പോലീസ് സന്നാഹത്തോടെ സർവേ സംഘം പാടശേഖരത്തിൽ എത്തിയത്. ഡിസിസി പ്രസിഡണ്ട് വി എസ് ജോയുടെ നേതൃത്വത്തിലുള്ള സംഘം സർവ്വേ സംഘത്തെ പല്ലാറിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. കേരളയിൽ ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാടും ഉണ്ട് സാഹചര്യവും എല്ലാം വിശദമാക്കി എങ്കിലും ഒരുതരത്തിലും സർവ്വേ അനുവദിക്കില്ല എന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചു നിന്നു.
പ്രതിഷേധം വകവെക്കാതെ സർവ്വേ നടപടികൾ നടത്തിയാൽ വൻ സംഘർഷം ഉണ്ടാകും എന്നും വി എസ് ജോയ് മുന്നറിയിപ്പു നൽകി. പൊള്ളുന്ന മീനച്ചൂടിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഞ്ഞൂറിലധികം പേർ പാടശേഖരത്തിൽ മനുഷ്യമതിൽ തീർത്ത് പ്രതിരോധം ഒരുക്കി.തുടർന്ന് സർവ്വേ എത്തിയ ഉദ്യോഗസ്ഥർ ആർഡിഒ, ജില്ലാ കലക്റ്റർ എന്നിവരുമായി കൂടിയാലോചന നടത്തി സർവേയിൽ നിന്നും പിന്മാറുകയായിരുന്നു.
advertisement
പല്ലാർ പാടശേഖരത്തിൽ സ്ഥാപിച്ച രണ്ട് കെ റെയിൽ അടയാള കല്ലുകൾ വി എസ് ജോയിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ പിഴുതെറിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2022 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Rail|പൊള്ളുന്ന മീനസൂര്യനേക്കാൾ ചൂടുള്ള പ്രതിരോധം; തിരുനാവായിൽ കെ റെയിൽ സർവേ താൽക്കാലികമായി നിർത്തിവച്ചു