പത്തനംതിട്ട: തിരുവല്ല നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. 20 വർഷത്തിന് ശേഷം ഭരണം എൽഡിഎഫ് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറി എൽഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചു. യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. ബിജെപി, എസ്ഡിപിഐ പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Also Read-
Agnipath| അഗ്നിപഥ് പദ്ധതിയേക്കുറിച്ച് കേട്ടതൊക്കെ ശരിയാണോ? കേന്ദ്ര സർക്കാർ പറയുന്നതിങ്ങനെശാന്തമ്മ കൂറുമാറി എൽഡിഎഫ് പക്ഷത്തുപോയെങ്കിലും ബിജെപിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാഹുൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിക്കുകയായിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ശാന്തമ്മയെ വിജയിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രതിനിധിയായി കോൺഗ്രസ് അംഗം അനു ജോർജായിരുന്നു മത്സരിച്ചത്.
Also Read-
Hibi Eden| യാത്രക്കാരെ കൈയേറ്റം ചെയ്തു, ഇ പി ജയരാജനെതിരെ പരാതിയുമായി ഹൈബി ഈഡൻ; പരിശോധിച്ച് നടപടിയെന്ന് വ്യോമയാന മന്ത്രിഉച്ചയ്ക്കു ശേഷം നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ജോസ് പഴയിടം വിജയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പിന് സമാനമായരീതിയൽ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും ഇരുവിഭാഗത്തിനും 16 വോട്ടുകൾ വീതം ലഭിച്ചതിനെത്തുടർന്ന് ടോസിലൂടെയാണ് ജോസ് പഴയിടത്തെ വിജയിയായി പ്രഖ്യാപിച്ചത്. എൽഡിഎഫ് പ്രതിനിധിയായി കേരള കോൺഗ്രസ് (എം) അംഗം പ്രദീപ് മാമ്മനാണ് മത്സരിച്ചത്.
Covid 19| തുടര്‍ച്ചയായ മൂന്നാം ദിവസവും മൂവായിരം കടന്ന് കേസുകൾ; 12 മരണംതുടര്ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളില്‍ കോവിഡ് (Covid 19) രോഗികള്‍. ഇന്ന് 3162 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
Also Read-
SSLC| ഒരു ടൂർ പോകാം; പത്താംക്ലാസ് തോറ്റവർക്കായി ഉല്ലാസയാത്രയുമായി AISFകഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 949 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തില്‍ കോവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍പന്തിയിലാണ്. കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.