Hibi Eden| യാത്രക്കാരെ കൈയേറ്റം ചെയ്തു, ഇ പി ജയരാജനെതിരെ പരാതിയുമായി ഹൈബി ഈഡൻ; പരിശോധിച്ച് നടപടിയെന്ന് വ്യോമയാന മന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
ഇ പി ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡന്‍ ഉന്നയിച്ച പരാതിയില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് (Youth Congress) പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ച് നടത്തിയ പ്രതിഷേധത്തിലും ഇ പി ജയരാജന്‍ (EP Jayarajan) പ്രവര്‍ത്തകരെ തള്ളിമാറ്റിയതിലും നടപടിക്കൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇ പി ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡന്‍ ഉന്നയിച്ച പരാതിയില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി.
'മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്, പുതിയ ഇന്ത്യയില്‍ നീതി സെലക്ടീവാണോ?' കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ട്വീറ്റ് ചെയ്തു. സിന്ധ്യ, ഇന്‍ഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി 'ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ ഇതിന് മറുപടി നല്‍കി. അറസ്റ്റ് ജയരാജന്‍ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ഹൈബി പരാതി ഉന്നയിച്ചത്.
advertisement
We’re looking into this & will take action soon. https://t.co/5bpKnMDLYw
— Jyotiraditya M. Scindia (@JM_Scindia) June 16, 2022
ഇതിനിടെ വിമാനത്തിലെ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാന്‍ ഇന്‍ഡിഗോ ആഭ്യന്തര സമിതി രൂപീകരിച്ചു. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. സംഭവത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരാതി നല്‍കിയിരുന്നു.
advertisement
ഷാജ് കിരൺ എഡിജിപിയെ വിളിച്ചത് ഏഴുതവണ; ഫോൺ രേഖകൾ പുറത്ത്
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴിയില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായി തന്നെ സമീപിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത്. വിജിലൻസ് മേധാവി എഡിജിപി എം ആർ അജിത് കുമാറിനെ ഏഴുതവണ വിളിച്ചു. ജൂൺ എട്ടിന് രാവിലെ 11നും 1.40നും ഇടയിലാണ് ഷാജ് കിരണ്‍ എഡിജിപിയുമായി സംസാരിച്ചത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് വിളികൾ.
advertisement
തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് ഷാജ് കിരൺ എത്തിയതെന്നും വിജിലൻസ് ഡയറക്ടർ എം ആർ അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയിൽ തന്നെയും ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഷാജ് കിരൺ പരാതി നൽകിയിരുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടിസ് നൽകണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2022 8:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hibi Eden| യാത്രക്കാരെ കൈയേറ്റം ചെയ്തു, ഇ പി ജയരാജനെതിരെ പരാതിയുമായി ഹൈബി ഈഡൻ; പരിശോധിച്ച് നടപടിയെന്ന് വ്യോമയാന മന്ത്രി