ആറു കൊല്ലത്തിനുശേഷം മുറജപം; തുലാമാസത്തിലെ അല്പശി ഉത്സവത്തിന് ആറാട്ടോടെ ഇന്ന് സമാപനം

Last Updated:

തമിഴ് മാസമായ ഐപ്പശി അഥവാ മലയാള മാസമായ തുലാത്തിൽ (ഒക്ടോബർ/നവംബർ) 10 ദിവസങ്ങളിലായാണ് അല്പശി ഉത്സവം ആഘോഷിക്കുന്നത്.

ക്ഷേത്രം 
ക്ഷേത്രം 
വീണ്ടും ഒരു ഉത്സവകാലത്തെ വരവേറ്റ് അനന്തപുരി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് കൊടിയേറിയതോടെയാണ് നഗരം വീണ്ടും ഉത്സവലഹരിയിൽ ആകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനാൽ ഘോഷയാത്രയ്ക്ക് പാസ് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇത്തവണ ആറു കൊല്ലത്തിനുശേഷം നടക്കുന്ന മുറജപവും ക്ഷേത്രത്തിൽ നടക്കും. നവംബർ 20നാണ് മുറജപം. അല്പശി ഉത്സവത്തിൻ്റെ ഭാഗമായി ശംഖുമുഖത്ത് നടക്കുന്ന ആറാട്ട് ഒക്ടോബർ 30 നാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടുതവണ നടക്കുന്ന പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് അല്പശി ഉത്സവം. തമിഴ് മാസമായ ഐപ്പശി അഥവാ മലയാള മാസമായ തുലാത്തിൽ (ഒക്ടോബർ/നവംബർ) 10 ദിവസങ്ങളിലായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന ഉത്സവത്തിൽ ദിവസവും എഴുന്നള്ളത്ത് (ഉത്സവ ശ്രീബലി) ഉണ്ടാകും.
advertisement
ഉത്സവത്തിൻ്റെ പ്രധാന ആകർഷണം ആറാട്ട് ഘോഷയാത്രയാണ്. പത്താം ദിവസം ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിൻ്റെ അകമ്പടിയോടെ ശംഖുമുഖം കടപ്പുറത്തേക്ക് എഴുന്നള്ളിച്ച് പുണ്യസ്നാനം (ആറാട്ട്) നടത്തുന്നതോടെയാണ് ഉത്സവം സമാപിക്കുന്നത്. ഈ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഈ സമയത്ത് അടച്ചിടാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആറു കൊല്ലത്തിനുശേഷം മുറജപം; തുലാമാസത്തിലെ അല്പശി ഉത്സവത്തിന് ആറാട്ടോടെ ഇന്ന് സമാപനം
Next Article
advertisement
'അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ക്രെഡിറ്റ് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്ക്'; മുഖ്യമന്ത്രി
'അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ക്രെഡിറ്റ് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്ക്'; മുഖ്യമന്ത്രി
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായതിന് ക്രെഡിറ്റ് ഇന്ത്യയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  • വിഴിഞ്ഞം തുറമുഖം കേരളത്തിന്റേതായാലും രാജ്യത്തിന്റെ തുറമുഖമായി അറിയപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

  • കേരളം അതിദാരിദ്ര്യമില്ലാത്തത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ മൂലമാണെന്ന് ബിജെപി നേതാവ്.

View All
advertisement