തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആർട്സ് കോളേജിലെ വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്തതിനാണ് വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയത്.
കോളേജ് യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. വനിതാമതിലിൻറെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ. സംഘർഷത്തെക്കുറിച്ചും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.