അനങ്ങുന്നില്ലല്ലോ ആറ്റിങ്ങൽ കൊട്ടാര നവീകരണ പരിപാടികൾ?
- Reported by:ATHIRA BALAN A
- local18
- Published by:Warda Zainudheen
Last Updated:
ആറ്റിങ്ങൽ കൊട്ടാരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. വർഷങ്ങളായി ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഇതുവരെയും എങ്ങും എത്താത്ത അവസ്ഥയാണ് ഉള്ളത്. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തന്നെ അതീവ പ്രാധാന്യമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരമാണ് ആറ്റിങ്ങലിലെ കോയിക്കൽ കൊട്ടാരം.
ആറ്റിങ്ങൽ കൊട്ടാരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. വർഷങ്ങളായി ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഇതുവരെയും എങ്ങും എത്താത്ത അവസ്ഥയാണ് ഉള്ളത്. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തന്നെ അതീവ പ്രാധാന്യമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരമാണ് ആറ്റിങ്ങലിലെ ലെ കോയിക്കൽ കൊട്ടാരം.
നിലവിലെ കൊട്ടാരക്കെട്ടുകൾ മ്യൂസിയം ആക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച ബൃഹത്പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇഴയുന്നത്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരമാണിത്.
കൊട്ടാരം ഇരിക്കുന്ന 72 സെൻ്റ് ഭൂമി ഉൾപ്പെടെ ആറ് ഏക്കർ 60 സെന്റ് ഭൂമിയാണുള്ളത്. ഇതിൽ നാലു ക്ഷേത്രങ്ങളും ഉൾപ്പെടും. വസ്തുവിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിൽതന്നെ നിലനിർത്തി പുരാവസ്തു വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് നവീകരണം ആരംഭിച്ചത്.

ആറ്റിങ്ങൽ കൊട്ടാരം
advertisement
ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മണ്ഡപക്കെട്ട് പൊളിഞ്ഞുവീഴുന്നത് ആരംഭിച്ചതോടെ പൈതൃക സംരക്ഷണ ശ്രമങ്ങൾക്കുള്ള ഭാഗമായ നടപടി ആയിരുന്നു ഇത്. കൊട്ടാരം സംരക്ഷിച്ച് പൈതൃകമ്യൂസിയം സ്ഥാപിക്കുന്നതിന് ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും സംരക്ഷണ പ്രവർത്തനങ്ങൾ അനക്കമില്ലാതെ തുടരുകയാണ്.
ചരിത്രപരവും സാംസ്കാരികവും പ്രാധാന്യം
തിരുവിതാംകൂർ രാജവംശത്തിന്റെ അമ്മവീടായ ആറ്റിങ്ങൽ കൊട്ടാരം, എ.ഡി. 1305-ൽ കോലത്തുനാട്ടിൽനിന്ന് വേണാട്ടിലേക്കു ദത്തെടുത്ത രാജകുമാരിമാർക്ക് പാർക്കാൻ വേണ്ടിയാണ് നിർമിച്ചത്. ഈ പ്രദേശത്തുള്ള തിരുവാറാട്ടുകാവ് ഉൾപ്പെടെയുള്ള നാല് ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. 1721-ലെ അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവായും കൊട്ടാരം പ്രസിദ്ധമാണ്.
advertisement
കെട്ടിടത്തിന്റെ അവസ്ഥയും സംരക്ഷണ ആവശ്യകതയും
മണ്ഡപക്കെട്ടിന്റെ മേൽക്കൂര മഴക്കാലത്ത് കൂടുതൽ നാശം നേരിടുമെന്നതിനാൽ അടിയന്തര സംരക്ഷണം ആവശ്യമാണ്. കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ എടുപ്പ്, കല്ലും മരവും ഉപയോഗിച്ച് എട്ടുകെട്ടിന്റെ മാതൃകയിൽ നിർമ്മിച്ചതാണ്. കൊട്ടാരം പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ ബി. സത്യൻ എം.എൽ.എ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു കത്ത് നല്കിയിരുന്നു.
പരിഹാരം
കേരളീയ പൈതൃകത്തിന്റെ അവയവമായ ഈ കൊട്ടാരം സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാരും പൈതൃകപ്രേമികളും ചൂണ്ടിക്കാട്ടുന്നു. ഇനി കഴിയുന്നിടത്തോളം വേഗത്തിൽ ഈ പദ്ധതി പൂർത്തിയാക്കുന്നതാണ് കൊട്ടാരത്തിന്റെ നിലനിൽപ്പിനും പൈതൃക സംരക്ഷണത്തിനും പ്രധാനമാക്കണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jun 20, 2024 2:49 PM IST









