കുടുംബശ്രീ സി.ഡി.എസ്. കാര്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Last Updated:

ജില്ലയിൽ ആദ്യം മാറാടിയും ആവോലിയുമാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട ബ്ലോക്കുകളിലെ മുഴുവൻ ഗ്രാമ സി.ഡി.എസ്. ഓഫീസുകൾക്കും സർട്ടിഫിക്കേഷൻ ലഭിച്ചു.

ജില്ലയിലെ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ച പാറക്കടവ് സി.ഡി.എസ്
ജില്ലയിലെ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ച പാറക്കടവ് സി.ഡി.എസ്
സംസ്ഥാനത്തെ സിഡിഎസ് കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും നിലവാരമുള്ളതുമാക്കുന്നതിനായി ആരംഭിച്ച ഐഎസ്‌ഒ സർട്ടിഫിക്കേഷൻ പ്രവർത്തനത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലയിലെ 61 ഗ്രാമ സി.ഡി.എസ്. ഓഫീസുകൾക്ക് ഐഎസ്‌ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ ഏറ്റവും മേൽ തട്ടായ സി.ഡി.എസ്. ഓഫീസുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർട്ടിഫിക്കേഷൻ നടപ്പിലാക്കിയത്. ജില്ലയിൽ ആദ്യം മാറാടിയും ആവോലിയുമാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട ബ്ലോക്കുകളിലെ മുഴുവൻ ഗ്രാമ സി.ഡി.എസ്. ഓഫീസുകൾക്കും സർട്ടിഫിക്കേഷൻ ലഭിച്ചു.
സി.ഡി.എസ്. കാര്യാലയങ്ങളെ ഐഎസ്‌ഒ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനായി ക്വാളിറ്റി മാനേജ്മെൻ്റ് സിസ്റ്റം (QMS) നടപ്പിലാക്കിയിരുന്നു. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സമ്പൂർണ്ണ ഗുണമേന്മയോടെ, സമയബന്ധിതമായും, സമത്വം ഉറപ്പുവരുത്തിയും ലഭ്യമാക്കുക എന്നതാണ് ക്യു എം എസിൻ്റെ പ്രധാന ലക്ഷ്യം. ഓഫീസ് സംവിധാനങ്ങളും ഭരണസംവിധാനങ്ങളും ടോട്ടൽ ക്വാളിറ്റി മാനേജ്മെൻ്റ് (TQM) തത്വങ്ങൾ പാലിച്ചാണ് നടത്തപ്പെടുന്നത്. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കും സേവനങ്ങളിൽ സമത്വം ഉറപ്പുവരുത്തുന്ന രീതിയിൽ സംവിധാനങ്ങൾ ഏർപ്പെടുത്തുക, സർക്കാർ അംഗീകരിച്ച ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക, സംവിധാനങ്ങളുടെ ഗുണനിലവാരം നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ജില്ലയിൽ നടപ്പാക്കിയത്.
advertisement
ജില്ലയിലെ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ച സിഡിഎസുകൾ:
കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, അയ്യമ്പുഴ, കാലടി, മഞ്ഞപ്ര, മലയാറ്റൂർ, മൂക്കന്നൂർ, കാഞ്ഞൂർ, കറുകുറ്റി, ചേരാനല്ലൂർ, കൂവപ്പടി, രായമംഗലം, മുടക്കുഴ, കുമ്പളം, കുമ്പളങ്ങി, നെടുമ്പാശ്ശേരി, ചെങ്ങമനാട്, കുന്നുകര, ശ്രീമൂലനഗരം, പുത്തൻവേലിക്കര, പാറക്കടവ്, വടക്കേക്കര, ഏഴിക്കര, കോട്ടുവളളി, എടത്തല, വാഴക്കുളം, കിഴക്കമ്പലം, വെങ്ങോല, കുഴുപ്പിളളി, ഞാറയ്ക്കൽ, പളളിപ്പുറം, കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, മണീട്, മുളന്തുരുത്തി, ആരക്കുഴ, ആയവന, കല്ലൂർക്കാട്, മഞ്ഞളളൂർ, മാറാടി, പായിപ്ര, വാളകം, ആവോലി, പാലക്കുഴ, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, ഇലഞ്ഞി, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, വടവുകോട്-പുത്തൻകുരിശ്.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കുടുംബശ്രീ സി.ഡി.എസ്. കാര്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Next Article
advertisement
നിങ്ങളുടെ പങ്കാളി ബന്ധത്തിൽ തൃപ്തരല്ലേ ? അറിയാം ഈ 6  ലക്ഷണങ്ങളിലൂടെ
നിങ്ങളുടെ പങ്കാളി ബന്ധത്തിൽ തൃപ്തരല്ലേ ? അറിയാം ഈ 6 ലക്ഷണങ്ങളിലൂടെ
  • ആശയവിനിമയത്തിലെ തകരാർ, വൈകാരിക അകലം എന്നിവ പങ്കാളിയുടെ അസന്തോഷത്തിന്റെ സൂചനകളാണ്.

  • പങ്കാളിയുടെ താൽപ്പര്യക്കുറവ്, നിരന്തരമായ സംഘർഷം എന്നിവ അസംതൃപ്തിയുടെ ലക്ഷണങ്ങളാണ്.

  • പെരുമാറ്റത്തിലോ ദിനചര്യയിലോ ഉള്ള മാറ്റം പങ്കാളിയുടെ അസന്തോഷം സൂചിപ്പിക്കാം.

View All
advertisement