advertisement

തിരുവനന്തപുരത്തിന്റെ സ്വന്തം ചാല; ചരിത്രം പറയുന്ന കമ്പോളം

Last Updated:

ഷോപ്പിംഗ് മാളുകൾ ഒക്കെ സജീവമാകുന്നതിനും മുൻപ് തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു ചാല മാർക്കറ്റ്. ലോകത്ത് എവിടെ കിട്ടാത്തതും ചാലയിൽ കിട്ടും എന്നൊരു പ്രയോഗം തന്നെയുണ്ടായിരുന്നു. ശരിയാണ്, ഒരു കുടുംബത്തിന് വേണ്ട നിത്യോപയോഗ സാധനങ്ങൾ എല്ലാം സാധാരണക്കാരന് വാങ്ങാൻ പറ്റിയ ഇടമായിരുന്നു ചാലക്കമ്പോളം

ചാല 
ചാല 
ഷോപ്പിംഗ് മാളുകൾ ഒക്കെ സജീവമാകുന്നതിനും മുൻപ് തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു ചാല മാർക്കറ്റ്. ലോകത്ത് എവിടെ കിട്ടാത്തതും ചാലയിൽ കിട്ടും എന്നൊരു പ്രയോഗം തന്നെയുണ്ടായിരുന്നു. ശരിയാണ്, ഒരു കുടുംബത്തിന് വേണ്ട നിത്യോപയോഗ സാധനങ്ങൾ എല്ലാം സാധാരണക്കാരന് വാങ്ങാൻ പറ്റിയ ഇടമായിരുന്നു ചാലക്കമ്പോളം.
സൂപ്പർ മാർക്കറ്റുകൾ പലതു വന്നെങ്കിലും സാധാരണക്കാരന്റെ ഷോപ്പിങ് ഇപ്പോഴും ചാലക്കമ്പോളത്തിൽ നിന്ന് തന്നെയാണ്.സ്കൂൾ തുറക്കുമ്പോഴും ഓണം വരുമ്പോഴും ഒക്കെ ചാലയിലേക്ക് സാധാരണക്കാരൻ ഓടി പാഞ്ഞു എത്തുന്നു.
തിരുവനന്തപുരത്ത് എത്തുന്നവർക്ക് കണ്ടുപോകാൻ കഴിയുന്ന ചാല തെരുവുവിന് ചരിത്രപരമായും ഏറെ സവിശേഷതകൾ ഉണ്ട്. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ തിരുവിതാംകൂറിലെ ദിവാൻ രാജാ കേശവദാസാണ് ചാല ഔദ്യോഗികമായി സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിലേക്കുള്ള ചരക്കു വിതരണത്തിൻ്റെ കേന്ദ്രബിന്ദു ചാല ബസാർ ആക്കുക എന്നതായിരുന്നു ആശയം.സമീപത്തെ കിള്ളി, കരമന നദികൾ വഴിയാണ് ചന്തയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നത്. എന്നിരുന്നാലും, മതിലകം രേഖകൾ കുറഞ്ഞത് ഒന്നര നൂറ്റാണ്ട് മുമ്പെങ്കിലും, ക്ഷേത്രത്തിനടുത്തായി നിലനിന്നിരുന്ന ഒരു വലിയ ചന്തയെക്കുറിച്ച് വിശദമായി അല്ലെങ്കിലും വിവരിക്കുന്നു.
advertisement
പതിമൂന്നാം നൂറ്റാണ്ടിലേക്ക് പിന്നോട്ട് പോകുമ്പോൾ, തലസ്ഥാന നഗരിയെ വിശദമായി വിവരിക്കുന്ന അനന്തപുരവർണ്ണനം എന്ന രചന, മത്സ്യ മാർക്കറ്റ്, ടെക്സ്റ്റൈൽ മാർക്കറ്റ്, പ്രൊവിഷൻ മാർക്കറ്റ് തുടങ്ങിയവയുള്ള തിരക്കേറിയ സ്ഥലത്തെ വ്യക്തമായി വിവരിക്കുന്നു. ചന്തയിൽ കച്ചവടം ചെയ്യാൻ കച്ചവടക്കാർ കപ്പലുകളിൽ വന്നിരുന്നു.കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന കിള്ളിപ്പാലത്തെയും കിഴക്കേക്കോട്ടയെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ 2 കിലോമീറ്റർ റോഡിലൂടെയാണ് മാർക്കറ്റ് വ്യാപിക്കുന്നത്. പഴങ്ങളും പച്ചക്കറികളും, സ്വർണ്ണവും വെള്ളിയും മുതൽ പെയിൻ്റും ഹാർഡ് വെയറും വരെ മിക്കവാറും എല്ലാ ചരക്കുകളും ഇവിടെ വിൽക്കുന്നു.
advertisement
ഞായറാഴ്ച ഒഴികെ മിക്ക കടകളും രാവിലെ 9 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. വൈകുന്നേരങ്ങളിൽ ഇവിടെ നല്ല തിരക്കാണ് .
ഒട്ടേറെ മികച്ച ഭക്ഷണ ശാലകളും ഈ പ്രദേശത്തുണ്ട്. അത്തരത്തിൽ ഒന്നാണ് 1970-ൽ ആരംഭിച്ച മുബാറക് ഹോട്ടൽ ചാലയിലെ ഏറ്റവും പഴക്കം ചെന്ന റസ്റ്റോറൻ്റുകളിൽ ഒന്നാണ് ഇത് ഹോട്ടൽ ആസാദും ശ്രീ ബാലാജിയും ചാലയുടെ മുഖമുദ്രകൾ തന്നെ. ഒന്നാത്തരം പച്ചക്കറി, പഴവർഗ്ഗങ്ങൾ, കടൽ കായൽ മത്സ്യങ്ങൾ തുടങ്ങി ഒരു കാലത്ത് പറഞ്ഞിരുന്നതുപോലെ ചാലയിൽ കിട്ടാത്തതായി ഒന്നുമില്ല തന്നെ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തിന്റെ സ്വന്തം ചാല; ചരിത്രം പറയുന്ന കമ്പോളം
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement