ക്ലാസിക്കൽ നൃത്തവിസ്മയമായി 'ചിലങ്ക'; വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അരങ്ങൊഴിഞ്ഞത് എട്ട് നാളത്തെ കലാവിരുന്ന്
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
28 യുവകലാകാരികൾ പങ്കെടുത്ത വൈലോപ്പിള്ളി സംസ്കൃതി ഭവനും സംസ്ഥാന സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചിലങ്ക ഫെസ്റ്റ് നൃത്തമാമാങ്കം കൊടിയിറങ്ങി.
ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ സമന്വയമായി ചിലങ്ക ഫെസ്റ്റ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സാംസ്കാരിക വകുപ്പിൻ്റെ സഹകരണത്തോടെ നടത്തിയ നൃത്ത ഫെസ്റ്റിന് തിരശ്ശീല വീണു.
ക്ലാസിക്കൽ നൃത്തരൂപങ്ങളെ പൊതുവേദിയിൽ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ യുവതലമുറയിലെ പുതു കലാകാരികൾക്ക് അവസരം നൽകുക കൂടി ലക്ഷ്യമിടുന്നുണ്ട് ചിലങ്ക ഫെസ്റ്റ്. പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ഫെബ്രുവരി 22ന് ആരംഭിച്ച് മാർച്ച് ഒന്നിന് അവസാനിച്ച പരിപാടി പ്രശസ്ത നർത്തകർക്കൊപ്പം തന്നെ യുവ നർത്തകിമാർക്കും വേദിയൊരുക്കി.
2014 മുതൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ ചിലങ്ക ഫെസ്റ്റ് നടത്തി വരുന്നു. ഇത്തവണ 28 കലാകാരാണ് വേദിയിലെത്തിയത്. മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, കഥക്, കേരളനടനം, സത്രിയ എന്നിങ്ങനെ വിവിധ നൃത്തരൂപങ്ങളാണ് അരങ്ങിൽ എത്തിയത്. സമാപന ചടങ്ങിനോടനുബന്ധിച്ച് ഭരതകല ഡാൻസ് ആൻഡ് മ്യൂസിക് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 'കാവ്യ കേരളം' ശ്രദ്ധേയമായി. ചടങ്ങിൽ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 02, 2026 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ക്ലാസിക്കൽ നൃത്തവിസ്മയമായി 'ചിലങ്ക'; വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അരങ്ങൊഴിഞ്ഞത് എട്ട് നാളത്തെ കലാവിരുന്ന്







