advertisement

കുറ്റിക്കാട്ടൂർ-മുണ്ടുപാലം റോഡ് ഇനി ഹൈടെക്; 7 കോടിയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Last Updated:

നവകേരള സദസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി 7 കോടി രൂപ ചെലവിൽ നവീകരിക്കുന്ന കുറ്റിക്കാട്ടൂർ-മുണ്ടുപാലം റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് ഉദ്ഘാടനം
കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് ഉദ്ഘാടനം
കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഏഴ് കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. കുറ്റിക്കാട്ടൂർ മുതൽ മുണ്ടുപാലം വരെയുള്ള 2.5 കിലോമീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ബിഎം ആൻ്റ് ബിസി ഉപരിതലത്തോടെ നവീകരിക്കുന്നതാണ് പദ്ധതി.
ഗ്രാനൂലാർ സബ് ബേസ്, വെറ്റ് മിക്സ് മെക്കാഡം എന്നിവയോട് കൂടി അടിത്തറ ബലപ്പെടുത്തി റോഡ് വീതി കൂട്ടി ചെയ്യുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്ക് സംവിധാനങ്ങൾ ഒരുക്കി സുരക്ഷാ സംവിധാനങ്ങൾ, മാർക്കിങ് എന്നിവയോട് കൂടി പ്രവൃത്തി പൂർത്തീകരിക്കുന്നതിനുള്ള വിഹിതവും അടങ്ങുന്നതാണ് പദ്ധതി.
ചടങ്ങിൽ പി.ടി.എ. റഹീം എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഫസീല, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആര്‍ വി ജാഫര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാധാ ഹരിദാസ്, ആബിദ് അമ്പിലോളി, പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ അനീഷ് പാലാട്ട്, മെമ്പര്‍മാരായ എ.ടി. ജയശ്രീ, കെ.ടി. സാജിത, ഉഷ അമ്പടത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി നിസാര്‍, എന്‍.ടി. അബ്ദുള്ള നിസാര്‍, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി കെ രഞ്ജി, അസി. എഞ്ചിനീയർ അതുൽ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവര്‍ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കുറ്റിക്കാട്ടൂർ-മുണ്ടുപാലം റോഡ് ഇനി ഹൈടെക്; 7 കോടിയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement