‘കളക്ടേഴ്സ് സൂപ്പർ 100’: സയൻസ് അധ്യാപകരെ തേടി തിരുവനന്തപുരം ജില്ലാ ഭരണകൂടം

Last Updated:

താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തുകൊണ്ട് നിങ്ങൾക്കും കളക്ടേഴ്സ് സൂപ്പർ 100ൻ്റെ ഭാഗം ആകാം. https://forms.gle/KrB8mDx7c6wggyyb8

തിരുവനന്തപുരം ജില്ലാ ഭരണകൂടം അധ്യാപകരെ തേടുന്നു 
തിരുവനന്തപുരം ജില്ലാ ഭരണകൂടം അധ്യാപകരെ തേടുന്നു 
അധ്യാപനം നിങ്ങൾക്ക് പാഷൻ ആണോ? എങ്കിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് നിങ്ങളെ ആവശ്യമുണ്ട്. സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ തിരഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ. വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികളെ സയൻസ് വിഷയങ്ങൾ പഠിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് അധ്യാപകരെ തേടുന്നത്. അധ്യാപനം എന്നതിലുപരി ഈ ഉദ്യമം ഒരു സാമൂഹിക സേവനം കൂടിയായി മാറും. എങ്ങനെയാണെന്നല്ലേ? അതിന് തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന 'കളക്ട്ടേഴ്‌സ് സൂപ്പർ 100' പദ്ധതിയെ പറ്റി നിങ്ങൾ അറിയണം.
തിരുവനന്തപുരം ജില്ലാ ഭരണകൂടം 'ബേട്ടി ബചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി, കനൽ NGOയുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് കളക്ടേഴ്സ് സൂപ്പർ 100. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പിന്നാക്കവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) വിഷയങ്ങളിൽ ആവേശകരമായ ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും മുഖേന പഠിക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി ഇപ്പോൾ വിജയകരമായി മൂന്നാം വർഷത്തിലേക്ക് കടക്കുകയുമാണ്. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തുകൊണ്ട് നിങ്ങൾക്കും കളക്ടേഴ്സ് സൂപ്പർ 100ൻ്റെ ഭാഗം ആകാം. https://forms.gle/KrB8mDx7c6wggyyb8
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
‘കളക്ടേഴ്സ് സൂപ്പർ 100’: സയൻസ് അധ്യാപകരെ തേടി തിരുവനന്തപുരം ജില്ലാ ഭരണകൂടം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement