ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊമേഴ്‌സ് വിദ്യാർത്ഥിനിയുടെ ‘കേരള ഇക്കണോമി’ ഗവേഷണ ഗ്രന്ഥം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഈ പുസ്തകം ഇപ്പോൾ NET / SET ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾക്കും സാമ്പത്തിക ശാസ്ത്ര ഗവേഷകർക്കും പ്രധാനപ്പെട്ട റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കപ്പെടുന്നു.
വിഷയപരമായ അതിർവരമ്പുകൾ ഭേദിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഷബ്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കൊമേഴ്‌സ് പഠന പശ്ചാത്തലമുള്ള ഷബ്ന, ഇക്കണോമിക്സ് വിഭാഗത്തിൽ ഒരു സംസ്ഥാനതല ഗവേഷണ ഗ്രന്ഥം രചിച്ചതിനാണ് ഈ ദേശീയ അംഗീകാരം ലഭിച്ചത്. കല്ലറ പോറ്റിമുക്ക് ഇശലിൽ ഷജീർ-സബീന ദമ്പതികളുടെ മകളാണ് ഷബ്ന. ഷബ്നയുടെ 'കേരള ഇക്കണോമി' എന്ന ഗ്രന്ഥമാണ് അത്യപൂർവമായ ഈ നേട്ടത്തിന് അർഹമായത്.
ഒരു കൊമേഴ്‌സ് ബിരുദാനന്തര ബിരുദധാരി സാമ്പത്തിക ശാസ്ത്രത്തിലെ ഒരു ആധികാരിക ഗവേഷണ ഗ്രന്ഥം തയ്യാറാക്കി എന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ മാതൃകയാവുകയാണ്. കേരള സർവ്വകലാശാലയിൽ കൊമേഴ്‌സ് പഠനം പൂർത്തിയാക്കിയ ശേഷം കുസാറ്റിലെ (CUSAT) അപ്ലൈഡ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റിൽ ഗവേഷണം നടത്തുന്നതിനിടയിലാണ് ഷബ്ന ഗ്രന്ഥരചന പൂർത്തിയാക്കിയത്.
ഈ പുസ്തകം ഇപ്പോൾ NET / SET ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾക്കും സാമ്പത്തിക ശാസ്ത്ര ഗവേഷകർക്കും പ്രധാനപ്പെട്ട റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കപ്പെടുന്നു. പാങ്ങോട് മന്നാനിയ കോളേജ്, കാര്യവട്ടം, ഇഗ്നോ എന്നിവിടങ്ങളിൽ നിന്ന് ബി.കോം. (BCom), എം.കോം. (MCom), എം.ബി.എ. (MBA) ബിരുദങ്ങൾ കരസ്ഥമാക്കിയ ഷബ്നയുടെ ഈ നേട്ടം, ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് മേഖലയിലും മികവ് തെളിയിക്കാനാകുമെന്ന് യുവതലമുറയെ ഓർമ്മിപ്പിക്കുന്നു. ദേശീയ തലത്തിൽ ശ്രദ്ധേയമായ ഈ അംഗീകാരം ഷബ്നയുടെ നാടിനും അഭിമാനമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 08, 2025 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊമേഴ്‌സ് വിദ്യാർത്ഥിനിയുടെ ‘കേരള ഇക്കണോമി’ ഗവേഷണ ഗ്രന്ഥം