നാലു വയസ്സിൽ മൂന്ന് ലോക റെക്കോർഡുകൾ, പുതുചരിത്രം എഴുതി ദീക്ഷിതിൻ്റെ ജൈത്രയാത്ര
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഇൻഡ്യ ബുക്ക് ഒഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, ഏഷ്യ ഗ്രാൻഡ് ടാലെൻ്റ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ കടയ്ക്കൽ എ ജി പബ്ലിക് സ്കൂളിലെ LKG വിദ്യാർഥിയാണ് ദിക്ഷിത്.
നാലു വയസ്സിനുള്ളിൽ ലോകത്തെ ഞെട്ടിക്കുന്ന പല അത്ഭുത നേട്ടങ്ങളും കരസ്ഥമാക്കിയിരിക്കുകയാണ് തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ദീക്ഷിത്. വെറും ഒരു മാസം കൊണ്ടാണ് ആരും കൊതിക്കുന്ന സ്വപ്ന നേട്ടങ്ങൾ ഈ കുഞ്ഞു മിടുക്കൻ സ്വന്തം കൈ പിടിയിൽ ഒതുക്കിയത്. വ്യത്യസ്തങ്ങളായ മൂന്ന് ലോക റെക്കോർഡുകൾ ആണ് ദീക്ഷിത് സ്വന്തം പേരിൽ എഴുതി ചേർത്തത്. നാടിനൊന്നാകെ അഭിമാനമായി മാറുകയാണ് ഈ കൊച്ചു മിടുക്കൻ.
പാങ്ങോട് ശ്രീമുരുക വിലാസത്തിൽ ദിക്ഷിത് എൻ ശ്രെയസ് എന്ന നാല് വയസുകാരൻ ഒബ്ജക്റ്റ് ഐഡൻ്റിഫിക്കേഷൻ ഫ്രം വേരിയസ് ക്യാറ്റഗറീസ് എന്ന സബ്ജക്റ്റിൽ ഇൻഡ്യ ബുക്ക് ഒഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, ഏഷ്യ ഗ്രാൻഡ് ടാലെൻ്റ് റെക്കോർഡ് എന്നിവ കരസ്ഥമാക്കി.
കടയ്ക്കൽ എ ജി പബ്ലിക് സ്കൂളിലെ LKG വിദ്യാർഥിയാണ് ദിക്ഷിത്. പാങ്ങോട് സ്വദേശികളായ ശ്രെയസിൻ്റെയും നീതുവിൻ്റെയും മകനാണു ദിക്ഷിത് എൻ ശ്രെയസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വ്യത്യസ്തങ്ങളായ മൂന്ന് ലോക റെക്കോർഡുകൾ ആണ് ദീക്ഷത് സ്വന്തം പേരിൽ എഴുതി ചേർത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 22, 2025 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നാലു വയസ്സിൽ മൂന്ന് ലോക റെക്കോർഡുകൾ, പുതുചരിത്രം എഴുതി ദീക്ഷിതിൻ്റെ ജൈത്രയാത്ര