ചിത്ര, പുസ്തകപ്രദർശനങ്ങൾക്കായി സൗജന്യ വേദിയുമായി തിരുവനന്തപുരം നഗരസഭ

Last Updated:

തിരുവനന്തപുരം നഗരത്തിൽ തന്നെ സൗജന്യമായി പുസ്തക പ്രദർശനവും ചിത്ര പ്രദർശനവും ഒക്കെ നടത്താനുള്ള വേദി ഒരുങ്ങുകയാണ്.

ചിത്രപ്രദർശനം, പ്രതീകാത്മക ചിത്രം
ചിത്രപ്രദർശനം, പ്രതീകാത്മക ചിത്രം
തിരുവനന്തപുരം നഗരത്തെ സംബന്ധിച്ചിടത്തോളം അതിൻ്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് നിരന്തരമായി സംഘടിപ്പിക്കപ്പെടുന്ന സാംസ്കാരിക, ചലച്ചിത്ര, വിനോദ പരിപാടികൾ തന്നെയാണ്. നഗരം സദാ സജീവമാണ്. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഓണാഘോഷം, സൂര്യകാന്തി ഫെസ്റ്റിവൽ, ക്രിസ്മസ് ആഘോഷരാവുകൾ, അന്താരാഷ്ട്ര ചലച്ചിത്ര മേള, ഡോക്യുമെൻ്ററി മേള, വിവിധ പുസ്തകമേളകൾ എന്നിങ്ങനെ ഒരു വർഷം തലസ്ഥാനനഗരിയിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികൾ വളരെയധികം ആണ്.
പല പരിപാടികൾക്കും സ്പോൺസർമാരെ ലഭിക്കുമ്പോൾ പുതുതായി എത്തുന്ന പലർക്കും ഇത്തരം അവസരങ്ങൾ നിഷേധിക്കാറുണ്ട്. സാമ്പത്തികമായുള്ള അരക്ഷിതാവസ്ഥയും ഒരു പരിധിവരെ ഇത്തരത്തിൽ വേദികൾ ലഭ്യമാകുന്നതിൽ നിന്ന് പുതിയ എഴുത്തുകാരെയും ചിത്രകാരന്മാരെയും പിന്നോക്കം സഞ്ചരിപ്പിക്കുന്നു. ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ പോകുന്നു.
ഇനിമുതൽ തിരുവനന്തപുരം നഗരത്തിൽ തന്നെ സൗജന്യമായി പുസ്തക പ്രദർശനവും ചിത്ര പ്രദർശനവും ഒക്കെ നടത്താനുള്ള വേദി ഒരുങ്ങുകയാണ്. തിരുവനന്തപുരം നഗരസഭയിലെ ഇഎംഎസ് ഓഡിറ്റോറിയം ഇനിമുതൽ സൗജന്യ ചിത്ര പ്രദർശനത്തിനും പുസ്തകപ്രദർശനത്തിനും വിട്ടുനൽകും. നഗരത്തിൽ തന്നെ വിവിധ ഇടങ്ങളിൽ പണം മുടക്കി ഇത്തരം പ്രദർശനങ്ങൾ നടത്തിയിരുന്നവർക്ക് അത് വലിയ സാമ്പത്തിക ബാധ്യതയാണ്. ഈയൊരു അവസ്ഥയാണ് സൗജന്യമായ വേദി ലഭിക്കുന്നതിലൂടെ മാറുന്നത്. തിരുവനന്തപുരം നഗരസഭയാണ് സൗജന്യ വേദി അനുവദിച്ചത്. മേയർ ആര്യ രാജേന്ദ്രൻ ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചിത്ര, പുസ്തകപ്രദർശനങ്ങൾക്കായി സൗജന്യ വേദിയുമായി തിരുവനന്തപുരം നഗരസഭ
Next Article
advertisement
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
  • SIT ധർമസ്ഥല കേസിലെ 45 കാരനായ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു.

  • പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്ത 11 പേർക്ക് SIT നോട്ടീസ് അയച്ചു.

  • തിമറോഡിയുടെ വീട്ടിൽ റെയ്ഡിൽ തോക്കും ആയുധങ്ങളും കണ്ടതിനെത്തുടർന്ന് കേസെടുത്തിട്ടുണ്ട്.

View All
advertisement