ധർമസ്ഥല കേസിലെ പരാതിക്കാരന്റെ സാമ്പത്തിക ഇടപാടുകൾ SIT അന്വേഷിക്കുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
തിമറോഡിയുടെ വീട്ടിൽ SIT നടത്തിയ റെയ്ഡിൽ തോക്കും ആയുധങ്ങളും കണ്ടെടുത്തതിനെത്തുടർന്ന് ആയുധ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ തിമറോഡി ഇതുവരെ തയാറായിട്ടില്ല.
ധർമസ്ഥലയിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) കേസിലെ 45 കാരനായ സാക്ഷിയും പരാതിക്കാരനുമായ വ്യക്തിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു. പ്രധാന പരാതിക്കാരന്റെ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്ത 11 പേർക്ക് നോട്ടീസ് അയച്ചതായി എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയായ പരാതിക്കാരൻ തെറ്റായ മൊഴി നൽകിയതിന് നിലവിൽ ശിവമോഗയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
“പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്ത ആറുപേരെ ഞങ്ങൾ ചോദ്യം ചെയ്തു. അവരിൽ ചിലർ മഹേഷ് ഷെട്ടി തിമറോഡിയുടെ അനുയായികളാണ്. പരാതിക്കാരന് ഏകദേശം 3.5 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഗിരീഷ് മട്ടണ്ണവറിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ഏകദേശം ആറുമാസം മുൻപ് പരാതിക്കാരന് പണം കൈമാറിയിരുന്നു,” SITയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കണ്ടെത്തിയ ഏഴ് തലയോട്ടികളുടെയും മനുഷ്യാസ്ഥികൂടങ്ങളുടെയും കാര്യത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇതിനായി മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
“കർണാടകയിലെയും അയൽ സംസ്ഥാനങ്ങളായ കേരളം, തെലങ്കാന, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയാണ്. കണ്ടെടുത്ത അവശിഷ്ടങ്ങളെക്കുറിച്ച് ഫോറൻസിക് ഡോക്ടർമാർ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി കാണാതായ കേസുകളുമായി ഒത്തുനോക്കും,” ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, പരാതിക്കാരൻ ബെൽത്തങ്ങാടി കോടതിയിൽ സെക്ഷൻ 183 പ്രകാരം മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തിമറോഡിയുടെ വീട്ടിൽ SIT നടത്തിയ റെയ്ഡിൽ തോക്കും ആയുധങ്ങളും കണ്ടെടുത്തതിനെത്തുടർന്ന് ആയുധ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ തിമറോഡി ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, തിമറോഡിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
advertisement
Summary: The Special Investigation Team (SIT) probing the alleged crimes in Dharmasthala is now looking into the financial transactions of the 45-year-old witness-complainant. According to SIT sources, notices have been issued to 11 people who transferred money to the complainant's accounts.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mangalore,Dakshina Kannada,Karnataka
First Published :
September 23, 2025 2:50 PM IST