'നന്മ വിളയിക്കാം': ജൈവ കൃഷിയുമായി ഒരു വിദ്യാർത്ഥിക്കൂട്ടം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ഇക്കഴിഞ്ഞ ശിശുദിനത്തിൽ വേറിട്ടൊരു മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് വെഞ്ഞാറമൂട് ഗവൺമെൻ്റ് യു പി സ്കൂൾ. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം കാർഷിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇവിടത്തെ വിദ്യാർത്ഥികൾ.
പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങിയിരുന്ന കാലഘട്ടത്തിൽ നിന്ന് ഇന്ന് വിദ്യാഭ്യാസ രീതി ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. മുൻപൊക്കെ പൊതു വിദ്യാലയങ്ങളോട് ഉണ്ടായിരുന്ന ആളുകളുടെ സമീപനം പോലും മാറിവരുന്ന തരത്തിലാണ് ഇത്തരം സ്കൂളുകളുടെ കുതിപ്പ്. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഉള്ള മികവും ഈ വിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നു. അത്തരത്തിൽ ആർക്കും മാതൃകയാക്കാവുന്ന ഒരു പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണ് വെഞ്ഞാറമൂട് ഗവൺമെൻ്റ് യു പി സ്കൂൾ.
വെഞ്ഞാറമൂടിലെ പ്രൈമറി തല വിദ്യാഭ്യാസ രംഗത്ത് വളരെ രീതിയിൽ മുന്നോട്ടു പോകുന്ന ഒരു സ്ഥാപനമാണ് ഗവൺമെൻ്റ് യു പി എസ്. ഇക്കഴിഞ്ഞ ശിശുദിനത്തിൽ വേറിട്ടൊരു മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം കാർഷിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഗവൺമെൻ്റ് യു പി എസ് വെഞ്ഞാറമൂടിലെ വിദ്യാർത്ഥികൾ.

നന്മ വിളയിക്കാം പദ്ധതി ഉദ്ഘാടനത്തിനിടെ
advertisement
'നന്മ വിളയിക്കാം' പദ്ധതിയുടെ ഭാഗമായാണ് ഈ വർഷത്തെ ജൈവ പച്ചക്കറി കൃഷിക്ക് സ്കൂളിൽ തുടക്കമായത്. ഡി കെ മുരളി എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ശിശുദിന ആഘോഷത്തിലാണ് നന്മ വിളയിക്കാം പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായത്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി. കെ. മുരളി പദ്ധതി ഉദ്ഘാടനം ചെയ്തു. ശുചിത്വം, ആരോഗ്യം, വിഷമില്ലാത്ത ഭക്ഷണം എന്നിവ സംബന്ധിച്ച് ബോധവൽക്കരണവും കാർഷിക വൃത്തിയിൽ പരിശീലനവുമാണ് നന്മ വിളയിക്കാം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
advertisement
പഠന പ്രവർത്തനങ്ങൾക്ക് പുറമേ ഇത്തരം പാഠ്യേതര വിഷയങ്ങളിൽ കൂടി പ്രാധാന്യം നൽകുന്നതോടെ കുട്ടികൾക്കിത് നൽകുന്നത് പുതിയ ഉണർവാണ്. മണ്ണിനെയും ജൈവ കൃഷിരീതിയെയും ഒക്കെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ലഭിക്കുക. ഓണത്തോട് അനുബന്ധിച്ചും ഇത്തരം കൃഷി രീതികൾ പല സ്കൂളുകളിലും ചെയ്തു വരാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Nov 18, 2024 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
'നന്മ വിളയിക്കാം': ജൈവ കൃഷിയുമായി ഒരു വിദ്യാർത്ഥിക്കൂട്ടം









