ഓണം ഓർമ്മകളിൽ ഇന്നും നിറയുന്ന ഒരു പഴയ സിനിമാ തിയേറ്റർ
- Reported by:Athira Balan A
- local18
- Published by:Warda Zainudheen
Last Updated:
വർഷങ്ങൾക്കു മുൻപ് ഓണക്കാലങ്ങളിൽ ഈ തീയറ്ററിൽ എത്തി സിനിമ കാണുന്നത് ഒരു നാടിൻ്റെ പതിവായി മാറിയിരുന്നു. ഇപ്പോൾ കല്യാണമണ്ഡപമായി മാറിയ ശരവണ തീയേറ്ററിലാണ് പോയ കാലത്തിൻ്റെ ഓണകഥകൾ പറയാൻ ഉള്ളത്.
ഓണക്കാലങ്ങളെ സമ്പന്നമാക്കിയ ഒരു സിനിമ തിയേറ്റർ. തിരുവനന്തപുരം ജില്ലയിലെ കല്ലറയിലുള്ള പഴയകാല സിനിമാ തിയേറ്റർ ആണ് ശരവണ. സിനിമയോടുള്ള നാട്ടുകാരുടെ അഭിനിവേശം കണ്ടറിഞ്ഞ നിർമിച്ച തിയറ്റർ. അന്നൊക്കെ ആളുകൾ കൂട്ടമായി ഓണക്കാലങ്ങളിൽ സിനിമ കാണാൻ എത്തിയിരുന്നത് ഇവിടെയാണ്.

വർഷങ്ങൾക്കു മുൻപ് ഓണക്കാലങ്ങളിൽ ഈ തീയറ്ററിൽ എത്തി സിനിമ കാണുന്നത് ഒരു നാടിൻ്റെ പതിവായി മാറിയിരുന്നു. ഇപ്പോൾ കല്യാണമണ്ഡപമായി മാറിയ ശരവണ തീയേറ്ററിലാണ് പോയ കാലത്തിൻ്റെ ഓണകഥകൾ പറയാൻ ഉള്ളത്. ഓണക്കാലത്ത് വീട്ടിൽ വിരുന്നെത്തുന്ന ബന്ധുക്കളോടൊപ്പം ഇവിടെയെത്തി ഒരു സിനിമ എന്നത് പറഞ്ഞു പറഞ്ഞു പഴകിയ പതിവായിരുന്നു പലർക്കും.
കാലത്തിനൊപ്പം പിടിച്ചുനിൽക്കാൻ ആകാതെ മറ്റു പല സിനിമാ തിയറ്ററുകളും പോലെ ശരവണയും സിനിമയോട് വിടപറഞ്ഞു. ഇപ്പോൾ കല്യാണമണ്ഡപമായി ഒതുങ്ങിയിരിക്കുകയാണ് ഈ തിയേറ്റർ. എങ്കിലും ഓണക്കാലം ആകുന്നതോടുകൂടി സോഷ്യൽ മീഡിയകളിൽ ഒക്കെ നാട്ടുകാർ ഈ തീയറ്ററുമായി ബന്ധപ്പെട്ട ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ തീയറ്ററും ഓണക്കഥകളും വീണ്ടും സജീവമായി നിറയും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Sep 09, 2024 8:42 PM IST








