ജിം മുതൽ യോഗ സെൻ്റർ വരെ; പൊതുആരോഗ്യ പരിചരണത്തിന് പുതിയ മുഖം നൽകി കരവാരം ഗവ. ഹെൽത്ത് സെൻ്റർ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഇത്രയേറെ സൗകര്യങ്ങൾ ഒരു ആശുപത്രിയിൽ ലഭിക്കുന്നത് കുറവാണ്. ഒരു സർക്കാർ ആശുപത്രി എന്നതിനപ്പുറം...
വിമർശനങ്ങളും പരാതികളും ഏറെയുണ്ടെങ്കിലും സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ സാധാരണക്കാരുടെ ആശ്രയം തന്നെയാണ്. വിവാദങ്ങൾക്കിടയിലും നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ച് മുന്നോട്ടുപോകുന്ന ഒരുപാട് സർക്കാർ ആശുപത്രികൾ കേരളത്തിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ തന്നെ സംസ്ഥാന കായകൽപ്പ് അവാർഡ് നേടിയ ഗവൺമെൻ്റ് ഹോസ്പിറ്റലുകൾ ഉണ്ട്. ഇതൊരു സർക്കാർ ആശുപത്രി തന്നെയാണോ എന്ന് തോന്നുന്ന ഒരു ആശുപത്രിയുടെ വിശേഷങ്ങൾ അറിയാം.
തിരുവനന്തപുരം ജില്ലയിലെ കരവാരത്തെ ഗവൺമെൻ്റ് ഫാമിലി ഹെൽത്ത് സെൻ്ററിൽ എത്തുന്നവരാണ് അക്ഷരാർത്ഥത്തിൽ ഞെട്ടുന്നത്. ഒരു സർക്കാർ ആശുപത്രി എന്നതിനപ്പുറം ഇവിടെയുള്ള വിവിധ സംവിധാനങ്ങൾ തന്നെയാണ് ഇതിന് കാരണം. വനിതകൾക്കായുള്ള ജിം മുതൽ യോഗാ സെൻ്ററും ലഘു ഭക്ഷണ ശാലയും വരെ എല്ലാം ഇവിടെ ഉണ്ട്. ഇവയെല്ലാം മികച്ച രീതിയിൽ പരിപാലിക്കുന്നതും ഈ ആശുപത്രിയുടെ സവിശേഷത തന്നെയാണ്. മിനി കോൺഫറൻസ് ഹാൾ, ലഘു ഭക്ഷണ ശാല, വനിതാ ജിം, വനിതാ യോഗാ സെൻ്റർ എന്നിവയാണ് കരവാരം ഹെൽത്ത് സെൻ്ററിൽ ഉള്ളത്.
advertisement
ചില സർക്കാർ ആശുപത്രികളിൽ ഇപ്പോൾ ജിമ്മുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും ഇവ ലഭ്യമല്ല. എന്നാൽ ഇത്രയേറെ സൗകര്യങ്ങൾ ഒരു ആശുപത്രിയിൽ ലഭിക്കുന്നത് കുറവാണ്. അവിടെയാണ് കരവാരം ഹെൽത്ത് സെൻ്റർ വ്യത്യസ്തമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 27, 2025 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ജിം മുതൽ യോഗ സെൻ്റർ വരെ; പൊതുആരോഗ്യ പരിചരണത്തിന് പുതിയ മുഖം നൽകി കരവാരം ഗവ. ഹെൽത്ത് സെൻ്റർ