സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്

Last Updated:

ആരാധകൻ ഗ്രൗണ്ടിലേക്കു അതിക്രമിച്ച് കടന്നതിന് എഫ്സി ഗോവയ്ക്കു പിഴയായി നൽകേണ്ടി വരുക 8 ലക്ഷം രൂപ

photo: prudentmediagoa/ instagram
photo: prudentmediagoa/ instagram
മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ. സൗദി ക്ലബ് അൽ നസറിനെതിരായ മത്സരത്തിലാണ് റൊണാൾഡോയുടെ മലയാളി ആരാകൻ മൈതാനത്തേക്ക് ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പോർച്ചുഗലിന്റെയും ആരാധകനായ മലയാളി യുവാവാണ് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവയ്ക്ക് തലവേദന സൃഷ്ടിച്ചത്.
എഎഫ്സി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് രണ്ട് മത്സരത്തിന് മുൻപ് സൈഡ് ലൈനിനരികെ വാം അപ് ചെയ്യുകയായിരുന്ന അൽ നസറിന്റെ പോർച്ചുഗീസ് താരം ജാവോ ഫെലിക്സിന് അരികിലേക്കാണ് യുവാവ് എത്തിയത്. സാദിയോ മാനെയും സമീപമുണ്ടായിരുന്നു. ഫെലിക്സിനൊപ്പം ഒരു സെൽഫിയുമെടുത്തു. സുരക്ഷാ ജീവനക്കാർ പിടികൂടിയ യുവാവിനെ ഫറ്റോർഡ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മൈതാനത്ത് അതിക്രമിച്ചു കടന്നതിനും രണ്ട് രാജ്യാന്തര താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. സെൽഫികൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് സെക്ഷൻ 125, 233(ബി) പ്രകാരമാണു കേസ്. സുരക്ഷാ വീഴ്ചയ്ക്ക് ഗോവയ്ക്കെതിരെ എഎഫ്സി നടപടി ഉണ്ടാകും.
advertisement
Summary: FC Goa has been fined ₹8 lakh for the ground invasion by a Malayali fan. The Malayali supporter of Cristiano Ronaldo entered the field during the match against the Saudi club Al Nassr. It was a young man from Kerala, a fan of Cristiano Ronaldo and Portugal, who caused problems for FC Goa at the Fatorda Stadium in Goa.
മലയാളം വാർത്തകൾ/ വാർത്ത/Sports/
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
Next Article
advertisement
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
  • സാറാ ജോസഫ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിനെ പരിഹസിച്ചു.

  • സിപിഐയുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ പങ്കാളിയാകുന്നത്.

  • സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ഉച്ചയ്ക്ക് പിഎം ശ്രീ വിഷയത്തിൽ ചർച്ച നടത്തും.

View All
advertisement