വിലക്കയറ്റത്തിലും ആശ്വാസമായി ഓണച്ചന്തകൾ; കുടുംബശ്രീയും കാർഷിക സംഘടനകളും കൈകോര്‍ത്ത് കൂടെ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഓണക്കാലത്ത് സ്വാദുള്ള സദ്യ ഒരുക്കാന്‍ ജൈവ പച്ചക്കറിയുമായി തിരുവനന്തപുരം ജില്ല. കുടുംബശ്രീയുടെയും മറ്റ് കാർഷിക സംഘടനകളുടെയും നേതൃത്വത്തിലാണ് ഓണച്ചന്തകൾ ആരംഭിച്ചിട്ടുള്ളത്.
ഓണം എന്നാല്‍ സദ്യയാണ്. വീട്ടുക്കാരെലാവരും കൂടി അടുകളയില്‍ കയറി സദ്യ ഒരുക്കുന്നത് ഒരു ഓണച്ചടങ്ങ് ആണ്. അതോടൊപ്പം ഓണം ഒരു വിളവെടുപ്പുത്സവവും ആണല്ലോ.
കാര്‍ഷിക വിഭവങ്ങളുടെ ഉല്പാദനം കൂട്ടുന്നതിനായി മാരകവിഷം അടങ്ങിയ വളവും കീടനാശിനിയുമൊക്കെ ഉപയോഗിക്കുന്ന കൃഷിരീതിയാണ് ഇന്ന് കണ്ടുവരുന്നത്. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നമ്മളെ മാറാരോഗികളാക്കി മാറ്റും. ഇതിനൊരു പരിഹാരമായി ജൈവകൃഷിയെ നമ്മുടെ കൃഷിവകുപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജൈവ ഉല്പനങ്ങള്‍ക്ക് വില കൂടുതലാണ്.
ഇതിനൊരു പരിഹാരമെന്നോണം കേരളസര്‍ക്കാര്‍ ഓണച്ചന്തകൾ സജ്ജമാകിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ ആണ് കുടുംബശ്രീയുടെയും മറ്റ് കാർഷിക സംഘടനകളുടെയും നേതൃത്വത്തിൽ ഓണച്ചന്തകൾ ആരംഭിച്ചിട്ടുള്ളത്.

പള്ളിച്ചലിലെ ഓണച്ചന്ത
advertisement
ഇന്നലെ മുതൽ തന്നെ സജീവമായ ഓണച്ചന്തകൾ സെപ്റ്റംബർ 14 തീയതി വരെയാണ് പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ ഇതിന് മാറ്റം ഉണ്ടാകും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ജൈവ പച്ചക്കറികളും, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുടെ ഒക്കെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും ഓണച്ചന്തയുടെ ഭാഗമാകും.
വിപണിയിൽ ഓണ സീസൺ ആകുന്നതോടെ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓണവിപണി സാധാരണക്കാരന് കയ്യെത്തും ദൂരെയല്ല. ഇത്തരം സാഹചര്യത്തിലാണ് സർക്കാരിന്‍റെ സംരംഭങ്ങൾ വഴിയും കുടുംബശ്രീയും മറ്റ് അനുബന്ധ സംഘടനകള്‍ വഴിയും ആരംഭിക്കുന്ന ഓണച്ചന്തകൾ സാധാരണക്കാർക്ക് ആശ്വാസമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 12, 2024 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വിലക്കയറ്റത്തിലും ആശ്വാസമായി ഓണച്ചന്തകൾ; കുടുംബശ്രീയും കാർഷിക സംഘടനകളും കൈകോര്‍ത്ത് കൂടെ