ആറ്റുകാലിൽ വിസ്മയമൊരുങ്ങുന്നു! പൊങ്കാല മഹോത്സവത്തിന് മാറ്റുകൂട്ടാൻ 60 അടി ഉയരത്തിൽ ബ്രഹ്മാണ്ഡ കണ്ണകി ശിൽപം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ആറ്റുകാൽ ഭഗവതിയുടെ ഐതിഹ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന കണ്ണകിയുടെ ഈ കൂറ്റൻ രൂപം ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് പുതിയൊരു ആത്മീയ-കാഴ്ചാനുഭവമാകും.
ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് മാറ്റുകൂട്ടാനായി ആറ്റുകാൽ ഭഗവതി ക്ഷേത്ര പരിസരത്ത് സവിശേഷമായ കണ്ണകി ശിൽപം വരുന്നു. ക്ഷേത്ര കവാടത്തിന് സമീപം പീഠം ഉൾപ്പെടെ അറുപതടി ഉയരത്തിലാണ് ഭക്തരെ വിസ്മയിപ്പിക്കുന്ന ഈ ബ്രഹ്മാണ്ഡ ശിൽപം നിർമ്മിക്കുന്നത്.
പ്രശസ്ത ശിൽപി ദേവദത്തൻ്റെ (ആഴിമല ശിവക്ഷേത്രത്തിലെ ഗംഗാദേശ്വര ശിൽപ്പം നിർമ്മിച്ച ശില്പി) നേതൃത്വത്തിൽ അതിവേഗം പുരോഗമിക്കുന്ന ഈ ശിൽപ്പം വരാനിരിക്കുന്ന പൊങ്കാലയ്ക്ക് മുൻപ് തന്നെ ഭക്തർക്കായി സമർപ്പിക്കാനാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
ആറ്റുകാൽ ഭഗവതിയുടെ ഐതിഹ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന കണ്ണകിയുടെ ഈ കൂറ്റൻ രൂപം ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് പുതിയൊരു ആത്മീയ-കാഴ്ചാനുഭവമാകും. അനന്തപുരിയുടെ സാംസ്കാരിക പൈതൃകത്തിന് മുതൽക്കൂട്ടാകുന്ന ഈ നിർമ്മിതി വരും വർഷങ്ങളിൽ തിരുവനന്തപുരത്തെ പ്രധാന ടൂറിസം-ആത്മീയ കേന്ദ്രങ്ങളിലൊന്നായി ആറ്റുകാലിനെ കൂടുതൽ പ്രശസ്തമാക്കും.
advertisement
ഭക്തിയും കലയും ഒത്തുചേരുന്ന ഈ വിസ്മയം പൊങ്കാല നഗരിയിലേക്ക് എത്തുന്ന ജനലക്ഷങ്ങൾക്ക് ദൃശ്യവിരുന്നാകുമെന്നുറപ്പാണ്. നിലവിൽ ആഴിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ എത്തുന്നവർ ഏറെ വിസ്മയത്തോടെ നോക്കി കാണുന്ന ഗംഗാദേശ്വര ശില്പം പോലെ ആറ്റുകാലിലെ കണ്ണകി ശില്പവും മാറുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 07, 2026 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആറ്റുകാലിൽ വിസ്മയമൊരുങ്ങുന്നു! പൊങ്കാല മഹോത്സവത്തിന് മാറ്റുകൂട്ടാൻ 60 അടി ഉയരത്തിൽ ബ്രഹ്മാണ്ഡ കണ്ണകി ശിൽപം







