'ഒരു ഓൾട്ടോ കാറിന് 400 രൂപയോ?' പാർക്കിംഗ് കൊള്ളയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി.രാജേഷ്
- Published by:Sarika N
- news18-malayalam
Last Updated:
അമിത തുക വാങ്ങുന്നതിനെതിരെ ഭക്തർ പരാതിയുമായി സമീപിച്ചതിനെത്തുടർന്നാണ് മേയർ സ്ഥലത്തെത്തിയത്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയ ഭക്തരിൽ നിന്നും പാർക്കിംഗിന്റെ പേരിൽ അമിത തുക ഈടാക്കിയ സ്വകാര്യ വ്യക്തിക്കെതിരെ രൂക്ഷ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നഗരസഭയുടെ അനുമതിയില്ലാതെ പാർക്കിംഗ് കേന്ദ്രം ഒരുക്കുകയും ഒരു വാഹനത്തിന് 400 രൂപ വരെ ഈടാക്കുകയും ചെയ്ത സ്ഥലത്താണ് മേയർ നേരിട്ടെത്തി ഇടപെട്ടത്.
അമിത തുക വാങ്ങുന്നതിനെതിരെ ഭക്തർ പരാതിയുമായി സമീപിച്ചതിനെത്തുടർന്നാണ് മേയർ സ്ഥലത്തെത്തിയത്. "ഒരു ഓൾട്ടോ കാറിന് 400 രൂപയോ? തോന്ന്യാസം കാണിക്കരുത്. ലൈസൻസില്ലാതെയാണ് നിങ്ങൾ ഇത് നടത്തുന്നത്. ടാക്സി കാറുമായി വരുന്ന പാവപ്പെട്ടവരോട് ഇത്രയും വലിയ തുക വാങ്ങുന്നത് ക്രൂരതയാണ്" എന്ന് മേയർ ഉടമയെ ശകാരിച്ചു. ലൈസൻസില്ലാതെ ഭക്തരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സൗകര്യാർത്ഥം കിഴക്കേക്കോട്ടയിൽ നിന്നും ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾ ആരംഭിച്ചു. അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ പാടശ്ശേരി വഴി തിരികെ പോകണം. തിരക്ക് വർദ്ധിച്ചാൽ ഈ ഭാഗത്തെ വാഹന പ്രവേശനത്തിന് നിയന്ത്രണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 03, 2026 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു ഓൾട്ടോ കാറിന് 400 രൂപയോ?' പാർക്കിംഗ് കൊള്ളയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി.രാജേഷ്








