advertisement

'ഇറാൻ ഉടൻ വിവരമറിയും'; റിയാദിലെ യുഎസ് എംബസി ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

Last Updated:

ഇറാന്റെ മണ്ണിലേക്ക് നേരിട്ടുള്ള കരസേനാ നീക്കം നിലവിൽ ആവശ്യമാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

News18
News18
വാഷിംഗ്ടൺ: സൗദി അറേബ്യയിലെ റിയാദിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനും വാഷിംഗ്ടൺ നൽകുന്ന മറുപടി എന്താണെന്ന് ഇറാൻ ഉടൻ തന്നെ മനസ്സിലാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
എന്നാൽ, ഇറാന്റെ മണ്ണിലേക്ക് നേരിട്ടുള്ള കരസേനാ നീക്കം നിലവിൽ ആവശ്യമാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, "ഇത് യുദ്ധത്തിന്റെ ഭാഗമാണ്, ജനങ്ങൾക്കിത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം ഇങ്ങനെയൊക്കെയാണ്" എന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിവരമനുസരിച്ച്, രണ്ട് ആളില്ലാ വിമാനങ്ങളാണ് റിയാദിലെ എംബസിക്ക് നേരെ ആക്രമണം നടത്തിയത്. എംബസി മന്ദിരത്തിന്റെ മേൽക്കൂരയിലും അതിർത്തി മതിലിനുമാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിന് ചെറിയ തോതിൽ നാശനഷ്ടങ്ങളും തീപിടുത്തവും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ എംബസി ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇറാൻ ഉടൻ വിവരമറിയും'; റിയാദിലെ യുഎസ് എംബസി ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ട്രംപ്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement