വിദ്യാർത്ഥികളെ അനുമോദിക്കാൻ വർക്കലയിൽ 'മികവുത്സവം 2025'
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
വിദ്യാർത്ഥികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വർക്കല ഗവൺമെൻ്റ് മോഡൽ എച്ച്.എസ്.എസിൽ വെച്ച് 'മികവുത്സവം 2025' സംഘടിപ്പിച്ചു. 2025 ജൂൺ 29-ന് വർക്കല എം.എൽ.എ. വി. ജോയ് അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വർക്കലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും നഗരസഭയിൽ നിന്നുമുള്ള വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി. ശിവൻകുട്ടി, വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അവരുടെ ഭാവിക്ക് ആശംസകൾ നേരുകയും ചെയ്തു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇത്തരം പ്രോത്സാഹന പരിപാടികൾ വിദ്യാർത്ഥികളിൽ കൂടുതൽ ഉണർവ്വേകുമെന്നും കൂട്ടിച്ചേർത്തു. അധ്യക്ഷ പ്രസംഗത്തിൽ എം.എൽ.എ. വി. ജോയ്, വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ഗവൺമെൻ്റ് മോഡൽ സ്കൂൾ പ്രധാനാധ്യാപകൻ രാജീവ് സക്കറിയ, പ്രിൻസിപ്പൽ ശ്രീമതി എൻ. ഗീത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
advertisement
വിജയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഈ വർഷവും മികച്ച വിജയം നേടാൻ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇത് വലിയൊരു അംഗീകാരമായി. മുൻവർഷങ്ങളിലും ഇതേ മാതൃകയിൽ മണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മികവുത്സവം സംഘടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 04, 2025 4:32 PM IST