'വിയർപ്പ് തുന്നിയിട്ട കുപ്പായം' മന്ത്രിയുടെ മനംകവർന്ന ഓണക്കോടി
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന വേടൻ്റെ വരികളെ അർത്ഥപൂർണ്ണം ആക്കുന്ന ഓണക്കോടി. സോഷ്യൽ മീഡിയയിലും ഈയൊരു പോസ്റ്റിന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്.
മന്ത്രിയുടെ ഹൃദയം കവർന്നൊരു ഓണസമ്മാനം. വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ മനസ് കവർന്ന ഓണക്കോടിയുടെ വിശേഷങ്ങൾ. കയർ ത്തൊഴിലാളികളായ സ്ത്രീകളാണ് മന്ത്രിക്ക് ഓണക്കോടി കൈമാറിയത്. ഇളം നീല നിറത്തിലുള്ള ഷർട്ടും മുണ്ടും ആണ് തൊഴിലാളി സ്ത്രീകളുടെ സമ്മാനം. വളരെ ഹൃദ്യമായ ഈ ചിത്രം പങ്കുവെച്ചതും മന്ത്രി തന്നെയാണ്. മനസ്സു നിറയ്ക്കുന്ന ഓണ സമ്മാനം.
'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന വേടൻ്റെ വരികളെ അർത്ഥപൂർണ്ണം ആക്കുന്ന ഓണക്കോടി. സോഷ്യൽ മീഡിയയിലും ഈയൊരു പോസ്റ്റിന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. ദിവസങ്ങൾക്കു മുൻപ് കയർ തൊഴിലാളികളായ സ്ത്രീകൾക്ക് മന്ത്രി ഓണക്കോടി സമ്മാനിച്ചതും ശ്രദ്ധേയമായിരുന്നു.
കയർത്തൊഴിലാളികൾക്കുള്ള അടിസ്ഥാന വേതനം ഉറപ്പാക്കുന്നതിന് വേണ്ടി സമരം ചെയ്ത് ജയിൽ ശിക്ഷ അനുഭവിച്ച സ്ത്രീ തൊഴിലാളികളിൽ ജീവിച്ചിരിക്കുന്ന ചിലരെയാണ് മന്ത്രി നേരിട്ട് കണ്ട് ഓണക്കോടി സമ്മാനിച്ചത്. ഈ രണ്ടു സംഭവങ്ങൾക്കും ഹൃദ്യമായ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇതാണ് ശരിക്കുള്ള 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Sep 05, 2025 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
'വിയർപ്പ് തുന്നിയിട്ട കുപ്പായം' മന്ത്രിയുടെ മനംകവർന്ന ഓണക്കോടി










