വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ; തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലേക്കും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് പുറമെ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ഈ വാഹനങ്ങളിൽ ലഭ്യമാക്കും.
സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളുമായി സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവർത്തനം ആരംഭിച്ചു. വിപണി ഇടപെടലിൻ്റെ ഭാഗമായി സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ കല്ലയം ജംഗ്ഷനിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റുകളുടെ ഫ്ലാഗ് ഓഫ് കർമ്മം സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. എല്ലാ നിയോജകമണ്ഡലങ്ങളിലെയും വിവിധ പ്രദേശങ്ങളിൽ ഈ മൊബൈൽ സൂപ്പർമാർക്കറ്റുകൾ നിശ്ചിത സമയക്രമമനുസരിച്ച് എത്തിച്ചേരും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് പുറമെ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ഈ വാഹനങ്ങളിൽ ലഭ്യമാക്കും.
വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് സാധനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ സഹായകരമാവുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
advertisement
ഈ പദ്ധതി സപ്ലൈകോയുടെ വിപണി ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 03, 2025 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോ; തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലേക്കും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ


