ഒറ്റൂരിൽ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമായി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ച് വർഷങ്ങളിലായി 2 കോടി 27 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചത്.
ദേശീയ-അന്തർദേശീയ തലത്തിൽ കബഡി, വോളിബോൾ താരങ്ങളെ സംഭാവന ചെയ്ത ഒറ്റൂരിലെ നീറുവിളയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമായി. കായികപ്രേമികളുടെയും താരങ്ങളുടെയും ചിരകാലാഭിലാഷമാണ് ഇതോടെ സഫലമായത്. യശശ്ശരീരനായ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ. നിർവഹിച്ചു.
എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ച് വർഷങ്ങളിലായി 2 കോടി 27 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ അത്യാധുനിക ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചത്. നീറുവിളയിലെ കായിക പ്രതിഭകൾക്ക് ഇനി മികച്ച പരിശീലനം നേടാനും, കൂടുതൽ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാനും ഈ സ്റ്റേഡിയം വഴി തുറക്കും.
ഒറ്റൂരിൻ്റെ കായിക ഭൂപടത്തിൽ ഇനി വി.എസ്. അച്യുതാനന്ദൻ സ്മാരക മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം ഒരു തിളക്കമുള്ള അധ്യായമായിരിക്കും. വോളിബോളിലും കബഡിയിലും നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള നാടാണ് ഒറ്റൂർ. എന്നാൽ മതിയായ സ്റ്റേഡിയങ്ങളില്ലാത്തത് കായിക താരങ്ങൾക്ക് തിരിച്ചടിയായിരുന്നു. ഈയൊരു പ്രശ്നത്തിനാണ് പുതിയ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമാണത്തോടെ പരിഹാരമാവുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 25, 2025 3:29 PM IST


