ചരിത്രനേട്ടം: രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഐ.ഒ.ടി. ബ്ലോക്ക് പഞ്ചായത്തായി നേമം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സംസ്ഥാന സർക്കാരിൻ്റെ ഐ ടി & ഇലക്ട്രോണിക്സ് വിഭഗത്തിൻ്റെ കീഴിൽ വരുന്ന ICFOSS ആണ് ഈ ബൃഹത്തായ പദ്ധതിയുടെ രൂപകൽപ്പനയും നടപ്പാക്കലും ഏറ്റെടുത്തത്.
രാജ്യത്ത് ആദ്യമായി സമ്പൂർണ്ണമായി ഐ ഒ ടി (Internet of Things) സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമീണ വികസന പദ്ധതികൾ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്തായി നേമം ബ്ലോക്ക് പഞ്ചായത്ത് മാറി. ഈ ചരിത്രപരമായ നേട്ടം രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'രാജ്യത്തെ ആദ്യത്തെ IOT അധിഷ്ഠിത ബ്ലോക്ക് പഞ്ചായത്ത് ആകാൻ നേമം ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു,' മന്ത്രി പ്രഖ്യാപനത്തിൽ പറഞ്ഞു.
കാർഷികം, ജലസംരക്ഷണം, കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം, പരിസ്ഥിതി നിലനിൽപ്പ് തുടങ്ങിയ സുപ്രധാന മേഖലകളിലേക്ക് ആധുനിക സാങ്കേതികവിദ്യ എത്തിച്ചാണ് നേമം ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഉപകരണങ്ങളാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിൻ്റെ ഐ ടി & ഇലക്ട്രോണിക്സ് വിഭഗത്തിൻ്റെ കീഴിൽ വരുന്ന ICFOSS (International Centre for Free and Open Source Solutions) ആണ് ഈ ബൃഹത്തായ പദ്ധതിയുടെ രൂപകൽപ്പനയും നടപ്പാക്കലും ഏറ്റെടുത്തത്. ഈ പദ്ധതിക്ക് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, പ്ലാൻ ഫണ്ട്, സി.എസ്.ആർ. ഫണ്ട് എന്നിവയുടെ സഹായം ലഭിച്ചു. പദ്ധതിയുടെ മൊത്തം ചെലവ് 59.8260 ലക്ഷം രൂപയാണ്. കൂടാതെ ഐ.ഐ.റ്റി. മുംബൈയുടെ കീഴിൽ എസ്ബിഐ ഫൗണ്ടേഷൻ്റെ 25.6 ലക്ഷം സി.എസ്.ആർ. ഫണ്ടും ലഭ്യമായിട്ടുണ്ട്.
advertisement
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. പ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എസ് ചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. ശ്രീ. സുനിൽ ടി. ടി. (ഡയറക്ടർ ICFOSS), ഡോ. രതീഷ് കാളിയാടൻ (Former Director of the Kerala State Open School), അനീഷ് കുമാർ ബി (ഡെപ്യൂട്ടി ഡയറക്ടർ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻ്റ്), ഷഫീക്ക്, നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വത്സല കുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയ്ഘോഷ്, ഉദ്യോഗസ്ഥ പ്രതിനിധികൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, കർഷകർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 10, 2025 7:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചരിത്രനേട്ടം: രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഐ.ഒ.ടി. ബ്ലോക്ക് പഞ്ചായത്തായി നേമം


