വയോജനങ്ങൾക്ക് ഇനി 'ഗ്രേ വാക്ക്'; നേമം ബ്ലോക്ക് പഞ്ചായത്തിൽ പുതിയ പാർക്ക് ഒരുങ്ങുന്നു

Last Updated:

പള്ളിച്ചലിൽ സ്ഥിതി ചെയ്യുന്ന ചിറക്കുളത്താണ് വയോജന പാർക്ക്, ഓപ്പൺ ജിംനേഷ്യം എന്നിവ ഒരുങ്ങുന്നത്.

ധാരണ പത്രം കൈമാറുന്നു
ധാരണ പത്രം കൈമാറുന്നു
നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവേകി, പള്ളിച്ചലിൽ വയോജനങ്ങൾക്കായി 'ഗ്രേ വാക്ക്' (Grey walk) എന്ന പേരിൽ പുതിയ പാർക്ക് നിർമ്മിക്കുന്നു. പള്ളിച്ചലിൽ സ്ഥിതി ചെയ്യുന്ന ചിറക്കുളത്താണ് വയോജന പാർക്ക്, ഓപ്പൺ ജിംനേഷ്യം എന്നിവ ഒരുങ്ങുന്നത്.
നേമം ബ്ലോക്ക് പഞ്ചായത്തും നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ വയോജനങ്ങൾക്ക് വേണ്ടി പാർക്കുകൾ നിർമ്മിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ അധികൃതരും നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായി ധാരണാപത്രം (MOU) കൈമാറി. ധാരണാപത്രം കൈമാറുന്ന ചടങ്ങിനോടനുബന്ധിച്ച് തന്നെ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും നടന്നു.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ. പ്രീജ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. വയോജനങ്ങൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ പദ്ധതി, അവരുടെ ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും മികച്ച അവസരമൊരുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വയോജനങ്ങൾക്ക് ഇനി 'ഗ്രേ വാക്ക്'; നേമം ബ്ലോക്ക് പഞ്ചായത്തിൽ പുതിയ പാർക്ക് ഒരുങ്ങുന്നു
Next Article
advertisement
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
  • രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു, ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ.

  • 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, 143 വിക്കറ്റുകൾ നേടി.

  • ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്തിനെതിരെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയെ കിരീട നേട്ടത്തിലെത്തിച്ചു.

View All
advertisement