FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍

Last Updated:

അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് അജന്റീനയ്ക്ക് തിരിച്ചടിയായത്

News18
News18
ലോക ചാമ്പ്യൻമാരായ അർജന്റീനയ്ക്ക് ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 ന് ശേഷം ആദ്യമായി സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.  അർജന്റീനയെ മറികടന്ന് ഫ്രാൻസ് രണ്ടാം സ്ഥാനത്തേക്ക് കയറി.അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് അജന്റീനയ്ക്ക് തിരിച്ചടിയായത്.
റാങ്കിംഗിൽ ബ്രസീൽ അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് താഴ്ന്നു. അതേസമയം ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി. വെനിസ്വേലയുമായുള്ള സമനിലയും ബൊളീവിയയോടുള്ള തോൽവിയുമുൾപ്പെടെ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ബ്രസീൽ വിജയിച്ചിട്ടുള്ളൂ.
ഒന്നാം സ്ഥാനത്തെത്തിയ സ്പെയിന് 1875.37 പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റും മൂന്നാം സ്ഥാനത്തായ അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുമാണുമുള്ളത്. ഇന്ത്യ ഒരു സ്ഥാനം താഴേക്ക് പോയി 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇംഗ്ലണ്ട് (4), നെതർലാൻഡ്‌സ് (7), ബെൽജിയം (8) എന്നിവ സ്ഥാനം നിലനിർത്തി. ക്രൊയേഷ്യ (9), ഇറ്റലി (10) എന്നിവ ഓരോ സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്തിൽ ഇടം പിടിച്ചു.
advertisement
 ഫിഫ ടോപ്പ് 10 ടീമുകൾ
  1. സ്പെയിൻ
  2. ഫ്രാൻസ്
  3. അർജന്റീന
  4. ഇംഗ്ലണ്ട്
  5. പോർച്ചുഗൽ
  6. ബ്രസീൽ
  7. നെതർലാൻഡ്സ്
  8. ബെൽജിയം
  9. ക്രൊയേഷ്യ
  10. ഇറ്റലി
മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
Next Article
advertisement
തേജസ് അപകടത്തില്‍ ഇന്ത്യന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
തേജസ് അപകടത്തില്‍ ഇന്ത്യന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു
  • ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് എയർ ഷോയിൽ തകർന്നു വീണു.

  • അപകടത്തിൽ പൈലറ്റിന് ജീവൻ നഷ്ടപ്പെട്ടതിൽ വ്യോമസേന ദുഃഖം പ്രകടിപ്പിച്ചു.

  • അപകടകാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം ആരംഭിച്ചു.

View All
advertisement