തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ ക്രൂ റിട്രീറ്റ് സെൻ്റർ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
തലസ്ഥാനത്തെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ ക്രൂ റിട്രീറ്റ് കെട്ടിടം തുറന്നു; ഇനി 64 ജീവനക്കാർക്ക് ഒരേ സമയം വിശ്രമ സൗകര്യം ലഭിക്കും.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ (TVM Central) ട്രെയിൻ ജീവനക്കാർക്ക് ഇനി വിശ്രമിക്കാൻ അത്യാധുനിക സൗകര്യങ്ങൾ. സ്റ്റേഷൻ്റെ ബാക്ക് എൻട്രിയോട് ചേർന്ന്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ 'ക്രൂ റിട്രീറ്റ് കെട്ടിടം' (റണ്ണിംഗ് റൂം).
രാവും പകലും ഇല്ലാതെ ട്രെയിൻ സർവീസുകൾ സുഗമമാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ലോക്കോ പൈലറ്റുമാർ, ഗാർഡുമാർ, മറ്റ് ട്രെയിൻ ഓപ്പറേറ്റിംഗ് ജീവനക്കാർ എന്നിവർക്ക് മെച്ചപ്പെട്ട വിശ്രമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം. ഒരേ സമയം 64 റെയിൽവേ ജീവനക്കാർക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഈ കെട്ടിടത്തിലുണ്ട്. മികച്ച ശുചിത്വവും സുഖപ്രദമായ താമസവും ഉറപ്പാക്കുന്ന തരത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജോലിക്ക് ശേഷം ആവശ്യത്തിന് വിശ്രമം ലഭിക്കുന്നത് ജീവനക്കാരുടെ കാര്യക്ഷമതയും ശ്രദ്ധയും വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാനും യാത്രക്കാർക്ക് മികച്ച സേവനം നൽകാനും ഉപകരിക്കും. റെയിൽവേയുടെ ഈ പുതിയ സൗകര്യം ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 18, 2025 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ ക്രൂ റിട്രീറ്റ് സെൻ്റർ