ക്യാമറയ്ക്ക് മുന്നിലല്ല; ഡബ്ബിങ് സ്റ്റുഡിയോയിലാണ്; 'പ്രകമ്പനം' സിനിമയിലെ ഡബ്ബിങ് സ്റ്റുഡിയോയിലെ നടൻ അമിന്റെ പ്രകടനം

Last Updated:

ഡബ്ബിങ് സ്റ്റുഡിയോ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിലെന്നോണമാണ് നടന്റെ പ്രകടനം. പൂർണ വികാര തീവ്രതയോടെയാണ് അദ്ദേഹം ശബ്ദം നൽകുന്നത്

പ്രകമ്പനം വീഡിയോ ദൃശ്യം
പ്രകമ്പനം വീഡിയോ ദൃശ്യം
സാഗർ സൂര്യ, ഗണപതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ കോമഡി എന്റർടൈനർ ചിത്രമാണ് പ്രകമ്പനം. ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമീനും ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രകമ്പനത്തിലെ ഹൊററും കോമഡിയും ചേർന്നുള്ള ഒരു സീനിന്റെ ഡബ്ബിങ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഡബ്ബിങ് സ്റ്റുഡിയോ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിലെന്നോണമാണ് നടന്റെ പ്രകടനം. പൂർണ വികാര തീവ്രതയോടെയാണ് അദ്ദേഹം ശബ്ദം നൽകുന്നത്.
ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവർക്ക് പുറമേ അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത്, ബ്ലെസി, സുധീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'നദികളിൽ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.
advertisement
ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്നു. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തി മേൽ പ്രതീക്ഷ ഏറുന്നു.
ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് നായർ, എഡിറ്റർ- സൂരജ് ഇ.എസ്., മ്യൂസിക് ഡയറക്ടർ- ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈൻ- സുഭാഷ് കരുൺ, വരികൾ- വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശശി പൊതുവാൾ, വി.എഫ്.എക്സ്.- മേരാക്കി, മേക്കപ്പ്- ജയൻ പൂങ്കുളം, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
advertisement
Summary: Prakambanam is a horror comedy entertainer starring Sagar Surya and Ganapathy in the lead roles. Amin, who has created millions of fans through his Instagram reels, also plays a key role in the film
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്യാമറയ്ക്ക് മുന്നിലല്ല; ഡബ്ബിങ് സ്റ്റുഡിയോയിലാണ്; 'പ്രകമ്പനം' സിനിമയിലെ ഡബ്ബിങ് സ്റ്റുഡിയോയിലെ നടൻ അമിന്റെ പ്രകടനം
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement