'ഹബ് ആൻഡ് സ്പോക്ക്' മാതൃകയിൽ ലാബ് ശൃംഖല; 1300 സർക്കാർ ലാബുകൾ ഏകീകരിച്ച് നിര്‍ണയ പദ്ധതി

Last Updated:

സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവർത്തിക്കുന്ന 1300 സർക്കാർ ലാബുകളെ ഒരു ഏകീകൃത ശൃംഖലയിലൂടെ ബന്ധിപ്പിച്ചാണ് നിർണ്ണയ പദ്ധതി നിലവിൽ വരുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി 'നിര്‍ണയ' ലാബ് ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ നടന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചികിത്സാ ചെലവിൽ വലിയൊരു ഭാഗം വരുന്ന പരിശോധനകൾ പൊതുജനങ്ങൾക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ വീടിനടുത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവർത്തിക്കുന്ന 1300 സർക്കാർ ലാബുകളെ ഒരു ഏകീകൃത ശൃംഖലയിലൂടെ ബന്ധിപ്പിച്ചാണ് നിർണ്ണയ പദ്ധതി നിലവിൽ വരുന്നത്. ഈ ശൃംഖല വഴി 131 തരം പരിശോധനകൾ ഇനി വീടിനടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാകും. രാജ്യത്ത് ആദ്യമായിട്ടാണ് 'ഹബ് ആൻഡ് സ്പോക്ക്' മാതൃകയിൽ സർക്കാർ ലാബ് ശൃംഖല സജ്ജമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾക്കായി സാമ്പിളുകൾ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ലാബുകളിൽ ശേഖരിക്കും. അവിടെ നടത്താനാവാത്ത ഉയർന്ന തലത്തിലുള്ള പരിശോധനകൾ ഹബ് ലാബുകളിലേക്ക് അയയ്ക്കും. സാമ്പിളുകളുടെ ട്രാൻസ്പോർട്ടിനായി ഇന്ത്യാ പോസ്റ്റിൻ്റെ സേവനമാണ് ഉപയോഗിക്കുന്നത്. പരിശോധനാഫലങ്ങൾ രോഗിക്ക് തങ്ങളുടെ മൊബൈൽ ഫോണിലൂടെ ലഭ്യമാകും. യാത്രാചെലവുകളും സമയനഷ്ടവും കുറച്ച് പൊതുജനങ്ങൾക്ക് വലിയ സഹായകരമാകുന്ന ഈ പദ്ധതി സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
'ഹബ് ആൻഡ് സ്പോക്ക്' മാതൃകയിൽ ലാബ് ശൃംഖല; 1300 സർക്കാർ ലാബുകൾ ഏകീകരിച്ച് നിര്‍ണയ പദ്ധതി
Next Article
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement