കന്യാകുമാരിയുടെ അതിരപ്പളളി വെള്ളച്ചാട്ടം; അനന്തപുരിക്കു ചേർന്നൊഴുകുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
കന്യാകുമാരിക്കാരുടെ അതിരപ്പള്ളി എന്ന പേരുകേട്ട തൃപ്പരപ്പ് വെള്ളച്ചാട്ടം. തിരുവനന്തപുരം ജില്ലയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ വെള്ളച്ചാട്ടം ഒരു ദിവസം കൊണ്ട് തന്നെ കണ്ടു മടങ്ങാൻ പറ്റുന്ന ഒരു ടൂറിസം സ്പോട്ട് ആണ്.
കേരള തമിഴ്നാട് അതിർത്തി പഞ്ചായത്തായ തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ നിന്നും വെറും 8 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്ക് ഉള്ളത്. ഒരു കാലത്ത് വിനോദ യാത്രകളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് തന്നെ കന്യാകുമാരിയിലെ സൂര്യാസ്തമയം കണ്ടുകൊണ്ടായിരുന്നു. കേരള ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന, ഒരു കാലത്ത് കേരളത്തിന്‍റെ ഭാഗമായിരുന്ന കന്യാകുമാരി സഞ്ചാരികള്‍ക്ക് ഒരു സ്വര്‍ഗ്ഗം തന്നെ പണിയുന്ന നാടാണ്. ബീച്ചുകളും ക്ഷേത്രങ്ങളും ചരിത്ര കാഴ്ചകളും ഒക്കെയായി നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.
മിക്കപ്പോഴും കന്യാകുമാരി യാത്രകളില്‍ വിട്ടുപോകുന്ന ഒരിടമാണ് തൃപ്പരപ്പ്. തൃപ്പരപ്പ് അതിമനോഹരമായ ചില കാഴ്ചകളാല്‍ സമ്പന്നമാണ്. ഓണക്കാലത്ത് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പോകാൻ പറ്റിയ ഒരിടം കൂടിയാണിത്. വേനലവധിയും മഴയും ആണ് കൂടുതൽ ആളുകളെയും തൃപ്പരപ്പിലേക്ക് എത്തിക്കുന്നത്. വടക്കൻ കേരളത്തിലുള്ളവർക്ക് തൃപ്പരപ്പ് അത്ര പരിചിതമായിരിക്കില്ല. കൊല്ലം, തിരുവനന്തപുരം ജില്ലക്കാർ തങ്ങളുടെ ഏകദിന യാത്രകൾക്കായും കന്യാകുമാരി യാത്രയിലെ ഒരു സ്റ്റോപ്പ് ആയും തൃപ്പരപ്പിലേക്ക് സ്ഥിരം യാത്ര പോകുന്നവരാണ്. നഗരത്തിന്റെ തിരക്കും ക്ഷീണവും മറ്റുവാനും ഒരു പകൽ ഏറ്റവും രസകരമായി ചിലവഴിക്കുവാനും ഏറ്റവും മികച്ച സ്ഥലം കൂടിയാണിത്.
advertisement

കന്യാകുമാരി യാത്രയിൽ മിക്ക ആളുകളും സന്ദർശിക്കുന്ന ഒരു ഇടമാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം.പ്രസിദ്ധമായ താമ്രഭരണി നദിയിലാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം.തൃപ്പരപ്പ് ക്ഷേത്രത്തിൽ നിന്നും അല്പം മാറി കോതയാർ നദി 50 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്നതാണ് തൃപ്പരപ്പ് വെള്ളച്ചാട്ടമായി മാറുന്നത്.
കാട്ടിൽ നിന്നും ഒഴുകിവരുന്ന ഒരരുവി ഇത്ര മനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറുന്നതെങ്ങനെയെന് കൗതുകക്കാഴ്ചയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കാദ്യം ഉണ്ടാകുന്നത്. പശ്ചിമഘട്ടത്തിന്റെ കാഴ്ചകള്‍ക്കൊപ്പം മലനിരകളുടെയും കാടിന്‍റെയും പച്ചപ്പും ഇതിന്റെ ഭംഗി കൂട്ടുന്നു.
advertisement

വളരെ സുരക്ഷിതവും ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടവും ആണ് ഈ വെള്ളച്ചാട്ടം. കുമാരി കുറ്റാലം എന്നും ഈ വെള്ളച്ചാട്ടത്തെ അറിയപ്പെടാറുണ്ട്. ഓണക്കാലത്ത് വൺഡേ ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് ഈ സ്ഥലം ഒന്ന് സന്ദർശിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 06, 2024 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കന്യാകുമാരിയുടെ അതിരപ്പളളി വെള്ളച്ചാട്ടം; അനന്തപുരിക്കു ചേർന്നൊഴുകുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം