വർക്കലയിൽ ആധുനിക പൊതുശ്മശാനം 'വിമുക്തി' നാടിന് സമർപ്പിച്ചു

Last Updated:

പരമ്പരാഗത ചിതാഗ്നി സംസ്കാര രീതികളെ അപേക്ഷിച്ച് പൂർണ്ണമായും ഗ്യാസ് ബർണർ സാങ്കേതികതയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ഉദ്ഘാടന ചടങ്ങിൽ നിന്നും
ഉദ്ഘാടന ചടങ്ങിൽ നിന്നും
വർക്കല നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വർക്കല നഗരസഭ നിർമ്മിച്ച ആധുനിക പൊതുശ്മശാനം 'വിമുക്തി' യാഥാർഥ്യമായി. വർക്കല കണ്വാശ്രമത്ത് നടന്ന ചടങ്ങിൽ വ്യവസായ-നിയമ മന്ത്രി പി. രാജീവ് ശ്മശാനം നാടിന് സമർപ്പിച്ചു.
പൊതുശ്മശാനത്തിൻ്റെ അഭാവം കാരണം വർക്കലയിൽ നിലനിന്നിരുന്ന സാമൂഹിക പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാൻ്റിനു സമീപം, നഗരസഭ വിലയ്ക്കുവാങ്ങിയ 60 സെൻ്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. 2.20 കോടി രൂപ ചെലവഴിച്ച് 455.89 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
2024 ഫെബ്രുവരിയിൽ നിയമപരമായ അനുമതി ലഭിച്ചതിനെ തുടർന്ന് ഒക്ടോബറിൽ ആരംഭിച്ച നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കാൻ നഗരസഭയ്ക്ക് സാധിച്ചു. ഒരേസമയം രണ്ട് സംസ്കാരങ്ങൾ നടത്താൻ സൗകര്യമുള്ള ഡബിൾ ചാനൽ ഗ്യാസ് ബർണർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
advertisement
പരമ്പരാഗത ചിതാഗ്നി സംസ്കാര രീതികളെ അപേക്ഷിച്ച് പൂർണ്ണമായും ഗ്യാസ് ബർണർ സാങ്കേതികതയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഇത് മലിനവാതകങ്ങളുടെ ഉത്പാദനം ഗണ്യമായി കുറച്ച് പരിസ്ഥിതി സൗഹൃദപരമായ സംസ്കാരം ഉറപ്പാക്കുന്നു. നല്ല ഉയരമുള്ള പുകക്കുഴൽ, ആധുനിക ബർണർ യൂണിറ്റ്, വൈദ്യുത സംവിധാനങ്ങൾ, വാതക സുരക്ഷാ സംവിധാനം എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങിന് ഹാളിനുള്ളിൽ ഏകദേശം അഞ്ഞൂറുപേരെ ഉൾക്കൊള്ളാൻ സാധിക്കും. കൂടാതെ, വിശാലമായ പാർക്കിങ് സംവിധാനം, സിസിടിവി, പുൽത്തകിടി, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
advertisement
സംസ്കാരത്തിനുശേഷം അസ്ഥിശേഖരണത്തിനും പ്രത്യേക സംവിധാനമുണ്ട്. ഈ പൊതുശ്മശാനം വർക്കല നഗരസഭയിലെ ജനങ്ങൾക്ക് മാത്രമല്ല, സമീപ പഞ്ചായത്തുകളിലുള്ളവർക്കും ഉപകാരപ്രദമാകും. നഗരസഭയുടെ പരിഗണനയിലുള്ള മിതമായ നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വർക്കലയിൽ ആധുനിക പൊതുശ്മശാനം 'വിമുക്തി' നാടിന് സമർപ്പിച്ചു
Next Article
advertisement
പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
  • മഞ്ഞുമ്മൽ ബോയ്സ് 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ 10 അവാർഡുകൾ നേടി.

  • മഞ്ഞുമ്മൽ ബോയ്സ് ആഗോള ബോക്സ് ഓഫിസിൽ 200 കോടി രൂപയുടെ വരുമാനം നേടി.

  • മഞ്ഞുമ്മൽ ബോയ്സ് 2024ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്ത് ചിത്രങ്ങളിൽ ഇടം നേടി.

View All
advertisement