പുത്തൻ കടവിലെ വ്യത്യസ്തമായ ബോട്ട് ജെട്ടി നിർമ്മാണം
- Reported by:Athira Balan A
- local18
- Written by:naveen nath
Last Updated:
പുത്തൻകടവിൽ പുതുതായി നിർമ്മിക്കുന്ന ബോട്ട് ജെട്ടി. ചെറുതുരുത്തുകൾ നിറഞ്ഞ പുത്തൻ കടവിലെ കായലോര കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നവർക്ക് പുതിയ ബോട്ട് ജെട്ടി ഉപകാരപ്പെടും
തിരുവനതപുരം പുത്തൻകടവിൽ പുതുതായി നിർമ്മിക്കപ്പെടുന്ന ബോട്ട് ജെട്ടി ടൂറിസം രംഗത്തെ പുതിയ ഒരു പരീക്ഷണമാണ്. ചെറുതുരുത്തുകൾ നിറഞ്ഞ പുത്തൻകടവിന് പുതിയൊരു ദിശ നല്കുന്നതതാണ് ഇവിടത്തെ ബോട്ട് ജെട്ടി നിർമ്മാണം. കായലോര കാഴ്ചകൾ ആസ്വദിക്കുന്നവർക്ക് പ്രയോജനകരമാവുന്ന ഈ ബോട്ട് ജെട്ടിക്ക് ഒട്ടേറെ പുതുമകളുണ്ട്.
വിനോദ സഞ്ചാര സാധ്യതകൾക്ക് മുതൽകൂട്ടാവുന്ന ബോട്ട് ജെട്ടി കാണാൻ വളരെ വ്യത്യസ്തമാണ്. ഇരുവശത്തു നിന്നും ബോട്ടുകൾ അടുപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ജെട്ടിയുടെ നിർമ്മാണം. പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ചെറിയ തുരുത്തുകൾ നിറഞ്ഞ പുത്തൻകടവിനെ ലോകം അറിയുന്ന ടൂറിസം കേന്ദ്രമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഭാവിയിൽ ഇവിടേക്ക് ധാരാളം ടൂറിസ്റ്റുകൾ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പിൽക്കാലത്ത് ബോട്ടിങ് സാധ്യതകളും വർധിച്ചേക്കാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 17, 2024 7:11 PM IST





