'ചീഞ്ഞ മീൻ പ്രളയം ' പിടിച്ചെടുത്തത് കിലോക്കണക്കിന് പഴകിയ മത്സ്യം
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
തിരുവനന്തപുരത്ത് ചീഞ്ഞ മീൻ കൊണ്ട് ആറാട്ട്, കിലോ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു. വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്. വൻതോതിൽ പിടിച്ചെടുത്ത കേടായ മത്സ്യം ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ വീഴ്ചയെ സൂചിപ്പിക്കുന്നു.
വർക്കലയിലെ വിവിധ മത്സ്യ മാർക്കറ്റുകളിൽ നിന്ന് പഴകിയ മത്സ്യങ്ങൾ പിടികൂടി.വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തത്. വാള, ചൂര, അയല മത്സ്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. 80 കിലോയോളം മത്സ്യങ്ങളാണ് പിടികൂടിയത്.
ചെമ്മരുതി പഞ്ചായത്തിലെ വിവിധ മത്സ്യ മാർക്കറ്റുകളിലും സംഘം പരിശോധന നടത്തി. തച്ചോട് മാർക്കറ്റ്, കോവൂർ, വണ്ടിപ്പുര, പാളയംകുന്ന് മുതലായ മാർക്കറ്റുകളിൽ നിന്നും 214 കിലോയോളം ശീതീകീരിച്ച കൊഴിയാളെ മത്സ്യങ്ങളാണ് പിടികൂടിയത്. മത്സ്യങ്ങളുടെ മുകളിൽ കടൽ മണൽ വിതറുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

(representative image)
അന്യസംസ്ഥാനങ്ങളിൽ നിന്നും മാസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങൾ പുലർച്ചെ പുന്നമൂട് മാർക്കറ്റിൽ എത്താറുണ്ടെന്നുള്ള നിരവധി പരാതികളാണ് ലഭിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ ഡോക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘവും വർക്കല നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസന്നകുമാർ, അനീഷ്ഹാസ്മി, ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു.
advertisement
വർക്കലയിലെയും ചെമ്മരുതി പഞ്ചായത്തിലെയും വിവിധ മാർക്കറ്റുകളിൽ കേടായ മത്സ്യം കണ്ടെത്തിയത് വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് പൊതുജനാരോഗ്യത്തിൽ. കേടായതും പഴകിയതും രാസവസ്തുക്കൾ ചേർന്നതുമായ മത്സ്യം കഴിക്കുമ്പോൾ ആരോഗ്യത്തിന് കാര്യമായ അപകടം ഉണ്ടാക്കും. ഇവയിൽ ദോഷകരമായ ബാക്ടീരിയകൾ, വിഷവസ്തുക്കൾ, അല്ലെങ്കിൽ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്ന മറ്റ് മാലിന്യങ്ങൾ എന്നിവ അടങ്ങിയിരിക്കാം. ഇതു ചെറിയ ദഹനനാളത്തിൻ്റെ അസ്വസ്ഥത മുതൽ കഠിനമായ ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമാണ്.
കേടായ മത്സ്യം കഴിക്കുന്നത് ഛർദ്ദി, വയറിളക്കം, വയറുവേദന, തുടങ്ങി നിർജ്ജലീകരണം, അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവ പോലുള്ള കഠിനമായ രോഗങ്ങളിലേക്കു നയിച്ചേക്കാം. കേടായ മത്സ്യത്തിൽ കാണപ്പെടുന്ന അല്ലെങ്കിൽ, ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മത്സ്യത്തിലെ ഹിസ്റ്റമിൻ പോലുള്ള ഘടകങ്ങൾ, സ്‌കോംബ്രോയിഡ് വിഷബാധ എന്നറിയപ്പെടുന്ന അലർജി പോലുള്ള ഗുരുതര പ്രതികരണങ്ങൾക്ക് കാരണമാകും.
advertisement
വൻതോതിൽ പിടിച്ചെടുത്ത കേടായ മത്സ്യം ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ വീഴ്ചയെ സൂചിപ്പിക്കുന്നു. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിന്, കർശനമായ പരിശോധനകളും ശരിയായ കൈകാര്യം ചെയ്യൽ രീതികളെക്കുറിച്ചുള്ള വെണ്ടർ വിദ്യാഭ്യാസവും നിർണായകമാണ്. കൂടാതെ, മത്സ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കുകയും വേണം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കേടായ മത്സ്യങ്ങളുടെ വിൽപ്പന തടയുന്നതിനും അധികാരികൾ, കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്ന ബഹുമുഖ സമീപനത്തിൻ്റെ ആവശ്യകതയെ ഈ സംഭവം എടുത്തുകാണിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 23, 2024 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
'ചീഞ്ഞ മീൻ പ്രളയം ' പിടിച്ചെടുത്തത് കിലോക്കണക്കിന് പഴകിയ മത്സ്യം