സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു; ബാങ്കിൽ ജോലി ലഭിച്ചത് കഴിഞ്ഞയാഴ്ച
- Published by:Rajesh V
- news18-malayalam
Last Updated:
റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു
കൊല്ലം: ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. കൊല്ലം- തേനി ദേശീയ പാതയിൽ ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ ശാരദാലയം വീട്ടിൽ അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം.
ഇതും വായിക്കുക: മകളെ യാത്രയാക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ വീട്ടമ്മ ട്രെയിനിനടിയിൽപെട്ട് മരിച്ചു
അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടുകയും ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു.
ഇതും വായിക്കുക: വിശ്വാസത്തിന്റെ പേരിൽ ആശുപത്രിയിൽ പോയില്ല; വീട്ടിലെ പ്രസവത്തിനിടെ പാസ്റ്ററിന്റെ കുഞ്ഞ് മരിച്ചു
കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയി ജോലിയിൽ പ്രവേശിച്ചത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
September 09, 2025 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധു മരിച്ചു; ബാങ്കിൽ ജോലി ലഭിച്ചത് കഴിഞ്ഞയാഴ്ച