ചരിത്രവും സംസ്കാരവും ഒരുമിക്കുന്ന പൂജപ്പുര സരസ്വതി മണ്ഡപവും ക്ഷേത്രവും
- Reported by:Athira Balan A
- Published by:Warda Zainudheen
Last Updated:
അനേകായിരം ഭക്തർക്കു ആശ്വാസം എന്നതു പോലെ തന്നെ ആരാധനാലയങ്ങൾ നാടിൻ്റെ ചരിത്രവും, സംസ്കാരവും പേറുന്നുണ്ട്. അതുപോലെ ആചാരങ്ങളും കീഴ്വളക്കങ്ങളും കൊണ്ട് ചരിത്രം നിറയുന്ന പൂജപ്പുരയിലെ സരസ്വതി മണ്ഡപവും, ക്ഷേത്രവും പരിചയപ്പെടാം.
അനേകായിരം ഭക്തർക്കു ആശ്വാസം എന്നതു പോലെ തന്നെ ആരാധനാലയങ്ങൾ നാടിൻ്റെ ചരിത്രവും, സംസ്കാരവും പേറുന്നുണ്ട്. അതുപോലെ ആചാരങ്ങളും കീഴ്വളക്കങ്ങളും കൊണ്ട് ചരിത്രം നിറയുന്ന പൂജപ്പുരയിലെ സരസ്വതി മണ്ഡപവും, ക്ഷേത്രവും പരിചയപ്പെടാം. തിരുവനന്തപുരം പൂജപ്പുരയിലെ സരസ്വതി ദേവി ക്ഷേത്രം. ജില്ലയിലെ പ്രധാന നവരാത്രി ആഘോഷ ചടങ്ങുകൾ നടക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പൂജപ്പുരയിലെ സരസ്വതി ക്ഷേത്രവും, സരസ്വതി മണ്ഡപവും. ദിവസേന 100 കണക്കിന് ഭക്തർ എത്തുന്ന ഈ ക്ഷേത്രം തിരുവിതാംകൂർ രാജഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ്.
തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം പ്രസിദ്ധമാണ്. പൂജപ്പുരയിലെ സരസ്വതി മണ്ഡപത്തിൽ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്കുളള യാത്ര തുടങ്ങാൻ നിരവധി കുരുന്നുകൾ ഇവിടെ എത്താറുണ്ട്. ക്ഷേത്രസമീപത്തുള്ള സരസ്വതി മണ്ഡപം 28 കരിങ്കൽത്തൂണുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഈ കരിങ്കൽത്തൂണുകളിൽ ഇതിഹാസകഥാപാത്രങ്ങളെ കൊത്തിവെച്ചിട്ടുണ്ട്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണ് ഈ സരസ്വതി മണ്ഡപം സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.
നവരാത്രി കാലത്ത് കന്യാകുമാരി ജില്ലയിലെ തക്കലയിലെ കുമാര കോവിലിൽ നിന്ന് വെള്ളിക്കുതിരയുടേയും മുരുകൻ്റേയും പ്രതിഷ്ഠ കാവടിയുമായി കൊണ്ടുവന്ന് സരസ്വതി മണ്ഡപത്തിൽ ഇരുത്തി പൂജചെയ്യുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്. പൂജാശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിൽക്കൂടി സന്ദർശിച്ചാണ് ഇവർ തിരികെപ്പോവുക.
advertisement
രാജഭരണകാലത്ത്, രാജാവ് സരസ്വതിമണ്ഡപത്തിലെത്തി 7 വെള്ളിപ്പണം നൽകുമായിരുന്നുവത്രേ. ഇപ്പോൾ, തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലാണ് സരസ്വതീമണ്ഡപം. ക്ഷേത്രമിപ്പോൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jul 04, 2024 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ചരിത്രവും സംസ്കാരവും ഒരുമിക്കുന്ന പൂജപ്പുര സരസ്വതി മണ്ഡപവും ക്ഷേത്രവും








