കേരള ടൂറിസത്തിൽ പുതിയ അധ്യായം; കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം ഹബ്ബ് ശാസ്താംപാറയിൽ ഉടൻ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സാഹസിക പരിശീലനങ്ങൾക്ക് പുറമെ, നിരവധി ആകർഷകമായ പ്രവർത്തനങ്ങൾ ശാസ്താംപാറയിൽ സജ്ജമാക്കും.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ശാസ്താംപാറയെ കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഒരുങ്ങുകയാണ് അധികൃതർ. പ്രാദേശിക ടൂറിസം വികസനത്തിൻ്റെ ഭാഗമായി ശാസ്താംപാറയെ ഒരു മുഴുനീള അഡ്വഞ്ചർ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ, കേരളത്തിലെ തന്നെ ആദ്യത്തെ അഡ്വഞ്ചർ ടൂറിസം പാർക്കും പരിശീലന അക്കാദമിയുമായിരിക്കും ഇത്.
4.85 ഹെക്ടർ വിസ്തൃതിയുള്ള റവന്യൂ ഭൂമിയിലാണ് ഈ സാഹസിക ടൂറിസം പാർക്ക് സ്ഥാപിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ മഹത്തായ പദ്ധതിക്കായി 10 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. സാഹസിക പരിശീലനങ്ങൾക്ക് പുറമെ, നിരവധി ആകർഷകമായ പ്രവർത്തനങ്ങൾ ശാസ്താംപാറയിൽ സജ്ജമാക്കും. ഹൈറോപ് ആക്ടിവിറ്റി, ട്രെക്കിങ്, സിപ് ലൈൻ, ടെൻ്റ് ക്യാമ്പിംഗ്, സിപ് സൈക്കിൾ എന്നിവയെല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങളായിരിക്കും.
ഈ അഡ്വഞ്ചർ പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ കാട്ടാക്കട ടൂറിസം രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാൻ സാധിക്കും. ഇത് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. ശാസ്താംപാറയുടെ പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും ഒരുമിക്കുന്ന ഈ സംരംഭം, വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല. കാട്ടാക്കട കേരളത്തിൻ്റെ വികസന നെറുകയിലെത്തുന്നതിൻ്റെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഈ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 18, 2025 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കേരള ടൂറിസത്തിൽ പുതിയ അധ്യായം; കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം ഹബ്ബ് ശാസ്താംപാറയിൽ ഉടൻ