കളിക്കാൻ ഗ്രൗണ്ടില്ല, ധരിക്കാൻ ബൂട്ട്സും ഇല്ല, എന്നിട്ടും ഇന്ത്യൻ ഫുട്ബോളിൻ്റെ ചരിത്രത്തിൽ ഇടം നേടി ശ്രീക്കുട്ടൻ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ഏഷ്യാകപ്പ് അണ്ടർ 23 ഫുട്ബോൾ യോഗ്യത മത്സരത്തിലാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ശ്രീക്കുട്ടൻ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്.
സ്വന്തമായി ഒരു ഗ്രൗണ്ട് പോലുമില്ലാത്ത ഒരു ഗ്രാമത്തിൽ നിന്ന്, ഒരു ബൂട്ട് വാങ്ങാൻ പോലും ഗതിയില്ലാത്ത ഒരു ചെറുപ്പക്കാരൻ, കേരളത്തിൽ ഒരു കാലത്ത് എല്ലാവരും പുച്ഛിച്ചുതള്ളിയിരുന്ന ഒരു നാടായ രാജാജി നഗറിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിൻ്റെ ചരിത്രത്തിലേക്ക് നടന്നു കയറി. നിരന്തരമായ പ്രയത്നം കൊണ്ട് ഇന്ത്യൻ ടീം ജേഴ്സി അണിഞ്ഞ് രാജ്യത്തിന് അഭിമാനമായിമാറിയ ഏഷ്യാ കപ്പ് മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച രാജാജി നഗറിൻ്റെ 'ശ്രീ' ഇപ്പോൾ കേരളത്തിൻ്റെ ഒന്നാകെ ശ്രീക്കുട്ടനാണ്.
ഏഷ്യാകപ്പ് അണ്ടർ 23 ഫുട്ബോൾ യോഗ്യത മത്സരത്തിലാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ശ്രീക്കുട്ടൻ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ശ്രീക്കുട്ടനെ അഭിനന്ദനങ്ങളും അനുമോദനവും കൊണ്ട് പൊതിയുകയാണ് ജനപ്രതിനിധികളും നാട്ടുകാരും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രാജാജി നഗറിൽ എത്തി ശ്രീക്കുട്ടനെ നേരിട്ട് കണ്ട് അനുമോദിച്ചു. ഇന്ത്യൻ ഫുട്ബോൾ സീനിയർ ടീമിൽ ഇടം നേടാൻ ആകുമെന്ന പ്രതീക്ഷയാണ് ശ്രീക്കുട്ടൻ എല്ലാവരോടും പങ്കുവെക്കുന്നത്.
വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കായിക ലോകത്തേക്ക് ഉയർന്നുവന്ന വ്യക്തിത്വമാണ് ശ്രീക്കുട്ടൻ്റേത്. കായികതാരങ്ങൾക്ക് വളർന്നു വരാൻ കഴിയാത്ത ഒരു സാഹചര്യമാണ് രാജാജി നഗറിൽ ഉള്ളത്. പ്രാക്ടീസ് ചെയ്യാൻ ഗ്രൗണ്ടോ ബൂട്ടോ പോലുമില്ലാതെ ഇപ്പോഴും ഫുട്ബോൾ സ്വപ്നം കണ്ട് നടക്കുന്ന നിരവധി യുവാക്കൾ ഉണ്ട് ഇവിടെ. അവരുടെ പ്രതീക്ഷയും മുൻപിലേക്കുള്ള യാത്രയുടെ പ്രചോദനവും ആണ് ശ്രീക്കുട്ടൻ. ജനിച്ച നാടും നാട്ടുകാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഈ യുവാവിനെ. മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും ശ്രീക്കുട്ടനെ കാണുകയും പാരിതോഷികം നൽകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 18, 2025 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കളിക്കാൻ ഗ്രൗണ്ടില്ല, ധരിക്കാൻ ബൂട്ട്സും ഇല്ല, എന്നിട്ടും ഇന്ത്യൻ ഫുട്ബോളിൻ്റെ ചരിത്രത്തിൽ ഇടം നേടി ശ്രീക്കുട്ടൻ