നവജാതശിശുക്കൾക്ക് സൗജന്യ കുട്ടിക്കുപ്പായം; എസ്.എ.ടി. ആശുപത്രിയിൽ 'ആരീരോ കുട്ടിക്കുപ്പായം' പദ്ധതിക്ക് തുടക്കമായി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ദിവസേന ശരാശരി 30-ഓളം കുഞ്ഞുങ്ങൾ പിറക്കുന്ന ഈ ആശുപത്രിയിൽ പ്രതിവർഷം ഏകദേശം എണ്ണായിരം കുരുന്നുകൾക്ക് ഈ സമ്മാനം എത്തിക്കാൻ കഴിയുമെന്നാണ് ശിശുക്ഷേമ സമിതി പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്നേഹോപഹാരമായി 'ആരീരോ കുട്ടിക്കുപ്പായം' പദ്ധതിക്ക് തുടക്കമായി. എല്ലാ ദിവസവും ആശുപത്രിയിൽ പിറവിയെടുക്കുന്ന കുരുന്നുകൾക്ക് സൗജന്യമായി കുട്ടിക്കുപ്പായങ്ങൾ നൽകുന്നതാണ് ഈ പുതിയ സംരംഭം.
ശനിയാഴ്ച നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസിന് കുട്ടിക്കുപ്പായം കൈമാറിക്കൊണ്ട് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. ദിവസേന ശരാശരി 30-ഓളം കുഞ്ഞുങ്ങൾ പിറക്കുന്ന ഈ ആശുപത്രിയിൽ പ്രതിവർഷം ഏകദേശം എണ്ണായിരം കുരുന്നുകൾക്ക് ഈ സമ്മാനം എത്തിക്കാൻ കഴിയുമെന്നാണ് ശിശുക്ഷേമ സമിതി പ്രതീക്ഷിക്കുന്നത്.
മമ്മി കിഡ് കിഡ്സ് വെയർ, ഡിക്യൂ ഷർട്ട്സ് എന്നീ സന്നദ്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അധ്യക്ഷനായിരുന്ന ചടങ്ങിൽ എസ്.എ.ടി. സൂപ്രണ്ട് ഡോ. ബിന്ദു, ട്രഷറർ കെ. ജയപാൽ, തിരുവനന്തപുരം ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.എസ്. വിനോദ് എന്നിവരും പങ്കെടുത്തു. നവജാതശിശുക്കൾക്ക് ആദ്യ സമ്മാനം എന്ന നിലയിൽ ഈ പദ്ധതി വലിയ ആശ്വാസമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 27, 2025 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നവജാതശിശുക്കൾക്ക് സൗജന്യ കുട്ടിക്കുപ്പായം; എസ്.എ.ടി. ആശുപത്രിയിൽ 'ആരീരോ കുട്ടിക്കുപ്പായം' പദ്ധതിക്ക് തുടക്കമായി


