പ്രൊഫ. എം.കെ. സാനുവിൻ്റെ സ്മരണാർത്ഥം മഹാരാജാസ് കോളേജിൽ 'വാഗർഥം' പ്രഭാഷണ പരമ്പരക്ക് തുടക്കമായി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ജീവിതകാലമത്രയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രചോദനാത്മക സാംസ്കാരിക പ്രവർത്തനം നടത്തിയ സാനു മാഷ്, ജീവിതാവസാനം വരെ മഹാരാജാസ് കോളേജിൻ്റെ ഭാഗമായിരുന്നു.
ദീർഘകാലം മഹാരാജാസ് കോളേജിലെ അധ്യാപകനും കേരള സാഹിത്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. എം.കെ. സാനുമാഷിൻ്റെ സ്മരണാർത്ഥം മഹാരാജാസ് കോളേജ് 'വാഗർഥം' എന്ന പേരിൽ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കുന്നു. സാനു മാഷിൻ്റെ 99-ാം ജന്മദിനമായ ഒക്ടോബർ 27ന് പ്രഭാഷണ പരമ്പര ആരംഭിച്ചു. രാവിലെ പത്തിന് ജി എൻ ആർ ഹാളിൽ നടന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥിയും സാനുമാഷിൻ്റെ ശിഷ്യനും പ്രശസ്ത കവിയും അധ്യാപകനും മാധ്യമപ്രവർത്തകനുമായ കെ. വി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ വിമർശനം : പ്രസക്തിയും വ്യാപ്തിയും എന്ന വിഷയത്തിൽ പൂർവ്വ വിദ്യാർത്ഥിയും സാനുമാഷിൻ്റെ ശിഷ്യനും സാഹിത്യകാരനും എഴുത്തച്ഛൻ പുരസ്‌കാര ജേതാവുമായ ഡോ. എസ്.കെ. വസന്തൻ പ്രഥമ പ്രഭാഷണം നടത്തി.
ജീവിതകാലമത്രയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രചോദനാത്മക സാംസ്കാരിക പ്രവർത്തനം നടത്തിയ സാനു മാഷ്, ജീവിതാവസാനം വരെ മഹാരാജാസ് കോളേജിനെ ഒരു വികാരമായി നെഞ്ചേറ്റുകയും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കോളേജിൻ്റെ സംരക്ഷകനായി രംഗത്തു വരികയും ചെയ്ത വ്യക്തിത്വമായിരുന്നു. എം.കെ. സാനുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് മഹാരാജാസ് കോളേജ് പ്രഭാഷണ പരമ്പര ആരംഭിച്ചത്.
കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ജി.എൻ. പ്രകാശ് അധ്യക്ഷനായ ചടങ്ങിൽ ഗവേണിംഗ് ബോഡി ചെയർമാൻ ഡോ. കെ.എൻ. കൃഷ്‌ണകുമാർ ആമുഖ പ്രഭാഷണം നടത്തി. ഗവേണിംഗ് ബോഡി അംഗം ഡോ. എം.എസ്. മുരളി, സാനു മാഷിൻ്റ മകൻ എം.എസ്. രഞ്ജിത്ത്, കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ടി.വി. സുജ, പിടിഎ വൈസ് പ്രസിഡൻ്റ് എൻ.വി. വാസു, കോളേജ് യൂണിയൻ ചെയർപേഴ്സൺ മുഹമ്മദ് അഫ്രീദ്, ഐ ക്യു എ സി കോഡിനേറ്റർ ഡോ. പി.കെ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 27, 2025 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
പ്രൊഫ. എം.കെ. സാനുവിൻ്റെ സ്മരണാർത്ഥം മഹാരാജാസ് കോളേജിൽ 'വാഗർഥം' പ്രഭാഷണ പരമ്പരക്ക് തുടക്കമായി


