സൗഹൃദ ഭവനം; വീടില്ലാത്ത കൂട്ടുകാരനായി വീട് ഒരുക്കി വിദ്യാർത്ഥികളുടെ ഓണസമ്മാനം

Last Updated:

കഴിഞ്ഞ ഓണത്തിന് അവന് വീടില്ലായിരുന്നു - പക്ഷേ, ഇത്തവണത്തെ ഓണം അവൻ ആഘോഷിക്കുന്നത് പുതിയ വീട്ടിലായിരിക്കുമെന്ന് ഉറപ്പുനൽകിയത് അവൻ്റെ കൂട്ടുകാരാണ്.

കൂട്ടുകാരന് വിദ്യാർത്ഥികൾ ഒരുക്കി നൽകിയ വീട് 
കൂട്ടുകാരന് വിദ്യാർത്ഥികൾ ഒരുക്കി നൽകിയ വീട് 
വീടില്ലാത്ത കൂട്ടുകാരന് സ്വന്തം വീട് ഒരുക്കി നൽകി മനുഷ്യത്വത്തിൻ്റെ പുത്തൻ മാതൃക തീർത്തിരിക്കുകയാണ് പകൽക്കുറി ജി.വി ആൻഡ് എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വൊളണ്ടിയർമാർ.
കൂട്ടുകാരന് നൽകിയ ഉറപ്പ് യാഥാർഥ്യമായി മാറിയതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.പത്തു ലക്ഷം രൂപയോളം ചെലവിൽ, അവർ സഹപാഠിക്കായി നിർമിച്ച വീടിൻ്റെ താക്കോൽ വൈകിട്ട് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കൈമാറി.. വി.ജോയി എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തയ്യൽ മെഷീൻ, വീൽചെയർ, പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു.
കൂട്ടുകാരന് വിദ്യാർത്ഥികൾ ഒരുക്കി നൽകിയ വീട് 
advertisement
സ്കൂളിൽ പ്ലസ് വൺ ഹ്യുമാനിറ്റീസ് ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന, സഹോദരങ്ങളായ രണ്ടു വിദ്യാർഥികൾക്കായി പകൽക്കുറി വയലിക്കടയിലാണ് വീട് നിർമിച്ചത്. ഇവരുടെ പിതാവ് രണ്ടു വർഷം മുൻപ് മരണപ്പെട്ടിരുന്നു. പഴയ വീട് ചോർന്നൊലിച്ച്, പൊളിഞ്ഞു വീഴാറായ നിലയിലായിരുന്നു. ഇത് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്.
സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ മനു.എസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭവനം സംഘാടകസമിതിയാണ് വീട് നിർമാണത്തിനു നേതൃത്വം നൽകിയത്. എൻഎസ്എസ് ലീഡർമാരായ എസ്.ദേവിക, ആർ.എസ്.കാർത്തികേയൻ, യു.പി.കാർത്തിക്, എസ്.രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ 5 ലക്ഷത്തിലധികം രൂപ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മാത്രം കണ്ടെത്തി. സാധനങ്ങളും സേവനങ്ങളും നൽകി രക്ഷിതാക്കളും നാട്ടുകാരും ഒപ്പം നിന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സൗഹൃദ ഭവനം; വീടില്ലാത്ത കൂട്ടുകാരനായി വീട് ഒരുക്കി വിദ്യാർത്ഥികളുടെ ഓണസമ്മാനം
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement