വഴിയരികിൽ നിന്ന് വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയത് ഒരു പവൻ സ്വർണം, പിന്നിടുന്നത് വലിയൊരു കഥ!
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ബിൻസിയ, ഫാത്തിമ, ദേവ ശില്പ എന്നീ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ആണ് ഏവർക്കും മാതൃകയായ പ്രവർത്തി ചെയ്തത്.
കല്ലറ വൊക്കേഷണൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ബിൻസിയയും ഫാത്തിമയും ദേവ ശില്പയും നാട്ടിൽ ഇപ്പോൾ താരങ്ങളാണ്. ഇവരുടെ സഹപാഠികൾക്കും ഈ മൂന്നു കൂട്ടുകാർ അഭിമാനമായി മാറിയിരിക്കുകയാണ്. ഈ കുട്ടികളുടെ വളരെ സത്യസന്ധമായ ഒരു പ്രവർത്തനമാണ് സ്കൂളിനും നാടിനും ഒക്കെ ഇവരെ പ്രിയപ്പെട്ടതാക്കുന്നത്.
ഇന്നത്തെ സ്വർണ്ണത്തിൻ്റെ വിലയെപ്പറ്റി നമുക്കെല്ലാവർക്കും അറിയാവുന്നതല്ലേ. അബദ്ധത്തിൽ പോലും കയ്യിലുള്ള ഒരുതരിപ്പൊന്ന് നഷ്ടപ്പെടുന്നതിനെപ്പറ്റി ആലോചിക്കാനേ വയ്യാത്ത അവസ്ഥ. അപ്പോൾ ഒരു പവൻ സ്വർണം നഷ്ടമായ ഒരു യുവതിയുടെ അവസ്ഥയോ? ഇനി കഥയിലേക്ക് വരാം.
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കല്ലറ എ.ആർ.എസ്. തീയറ്ററിന് സമീപം റോഡരികിൽ കിടന്ന സ്വർണാഭരണം ശ്രദ്ധയിൽപെട്ട ഈ വിദ്യാർത്ഥികൾ സ്കൂളിന് മുന്നിൽ പോയിൻ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് സന്തോഷിനെ വിവരമറിയിക്കുകയും സ്വർണം കൈമാറുകയും ചെയ്തത്. സ്വർണ്ണം അതിൻ്റെ യഥാർത്ഥ ഉടമയ്ക്ക് കൈമാറണം എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
advertisement
തുടർന്ന് പാങ്ങോട് പോലീസിൽ അറിയിക്കുകയും എസ് ഐ യുടെ ഇടപെടലിൽ ഉടമ സ്റ്റേഷനിൽ എത്തി സ്വർണാഭരണം ഏറ്റു വാങ്ങുകയുമായിരുന്നു. ബിൻസിയ, ഫാത്തിമ, ദേവ ശില്പ എന്നീ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ആണ് ഏവർക്കും മാതൃകയായ പ്രവർത്തി ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 31, 2025 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വഴിയരികിൽ നിന്ന് വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയത് ഒരു പവൻ സ്വർണം, പിന്നിടുന്നത് വലിയൊരു കഥ!