വെഞ്ഞാറമൂടിൻ്റെ കായിക മുഖച്ഛായ മാറും; ആലന്തറയിൽ ഗ്യാലറിയും ഫെൻസിംഗുമുള്ള അത്യാധുനിക നീന്തൽക്കുളം യാഥാർത്ഥ്യമായി
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
നിരവധി ദേശീയ-സംസ്ഥാന നീന്തൽ താരങ്ങളെ വാർത്തെടുത്ത ചരിത്രമുള്ള ഗ്രാമമാണ് ആലന്തറ. എന്നാൽ നാളിതുവരെ തികച്ചും പരിമിതമായ സാഹചര്യങ്ങളിലായിരുന്നു ഇവിടെ താരങ്ങൾ പരിശീലനം നടത്തിയിരുന്നത്.
വെഞ്ഞാറമൂട് ആലന്തറയുടെ കായിക സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവേകി ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ നീന്തൽക്കുളം നാടിന് സമർപ്പിക്കാൻ ഒരുങ്ങുന്നു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് നീന്തൽക്കുളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
നെല്ലനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ആലന്തറ നീന്തൽക്കുളം നവീകരണം ഇതോടെ യാഥാർത്ഥ്യമാവുകയാണ്. നിരവധി ദേശീയ-സംസ്ഥാന നീന്തൽ താരങ്ങളെ വാർത്തെടുത്ത ചരിത്രമുള്ള ഗ്രാമമാണ് ആലന്തറ. എന്നാൽ നാളിതുവരെ തികച്ചും പരിമിതമായ സാഹചര്യങ്ങളിലായിരുന്നു ഇവിടെ താരങ്ങൾ പരിശീലനം നടത്തിയിരുന്നത്. ഈ പോരായ്മ പരിഹരിക്കാനാണ് സംസ്ഥാന ബജറ്റ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച് അത്യാധുനിക നിലവാരത്തിലുള്ള നീന്തൽക്കുളം നിർമ്മിച്ചത്. സ്റ്റെപ്പ് ഗ്യാലറി, സുരക്ഷയ്ക്കായുള്ള ഫെൻസിംഗ്, വിശാലമായ പ്ലാറ്റ്‌ഫോം, സൈഡ് വാൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് കുളം നവീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ നിരവധി നീന്തൽ താരങ്ങളുള്ള ഈ പ്രദേശത്ത് പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പരിശീലനത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നും ഇത് ഗ്രാമത്തിൻ്റെ കായിക മുഖച്ഛായ തന്നെ മാറ്റുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 14, 2026 4:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വെഞ്ഞാറമൂടിൻ്റെ കായിക മുഖച്ഛായ മാറും; ആലന്തറയിൽ ഗ്യാലറിയും ഫെൻസിംഗുമുള്ള അത്യാധുനിക നീന്തൽക്കുളം യാഥാർത്ഥ്യമായി







