advertisement

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം

Last Updated:

14 വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിലാണ് ഒറീസ സ്വദേശി 43 വയസുകാരൻ മനു മാലിക്കിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്

Rapid Read
മനു മാലിക്
മനു മാലിക്
പാലക്കാട്: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ. ഒറീസ സ്വദേശി മനു മാലിക്കിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 2023ല്‍ ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
14 വയസുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തി ഗർഭിണിയാക്കിയ കേസിലാണ് ഒറീസ സ്വദേശി 43 വയസുകാരൻ മനു മാലിക്കിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ കോടതി ജഡ്ജ് ദിനേശൻ പിള്ളയാണ് ശിക്ഷാ പുറപ്പെടുവിച്ചത്. പിഴത്തുക ഇരയ്ക്ക് നൽകാനും വിധിയായി.
ഇൻസ്‌പെക്ടർ ടി ശശികുമാർ, ഡിവൈഎസ്പി വി എം കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ സന്ദീപ് ഹാജരായി. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും, പട്ടാമ്പി പോക്സോ കോടതിയിലെ ലൈയ്സൺ ഓഫീസറും ആയ എസ് മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 24സാക്ഷികളെയും 37രേഖകളും ഹാജരാക്കി.
advertisement
Summary: A 43-year-old man has been sentenced to life imprisonment until the end of his natural life and fined for sexually assaulting a 14-year-old girl and making her pregnant. The Pattambi POCSO Court sentenced Manu Malik, a native of Odisha. The incident related to the case occurred in 2023 within the Cherpulassery police station limits.In the case of sexual assault and impregnation of the 14-year-old girl, Manu Malik was sentenced to life imprisonment until death, along with an additional one year of rigorous imprisonment and a fine of ₹60,000.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement